കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ നെയ്‌വേലി പ്ലാന്റില്‍ പൊട്ടിത്തെറി; എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • By News Desk
Google Oneindia Malayalam News

ചെന്നൈ: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതക ചോര്‍ച്ചയുടെ ആഘാതം മാറുന്നതിന് മുന്‍പ് തമിഴ്‌നാട്ടിലും സമാനസംഭവം. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നെയ്‌വേലി ലിഗ്മെന്റ് പ്ലാന്റില്‍ പെട്ടിത്തെറിയുണ്ടായിരിക്കുകയാണ്. എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലിഗ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കമ്പനിയിലാണ് അപകടം. ബോയ്‌ലര്‍ പൊട്ടിത്തെറിച്ചതോടെ പ്രദേശത്ത് മുഴുവന്‍ പുക നിറയുകയായിരുന്നു.

രണ്ടാമത്തെ പ്ലാന്റിന്റെ ആറാമത്തെ യൂണിറ്റിലാണ് വൈകുന്നേരം അഞ്ച് മണിയോടെ സ്‌ഫോടനം നടന്നിരിക്കുന്നത്.സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളും പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ട്. പരിക്കേറ്റ എല്ലാവരേയും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

neyveli

കമ്പനിയുടെ തന്നെ രക്ഷാ പ്രവര്‍ത്തകരെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

'പരിക്കേറ്റ ജീവനക്കാര്‍ എല്ലാ തരത്തിലുള്ള ചികിത്സയും നല്‍കുന്നുണ്ട്. പുക ഉയരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാണ്. മൂന്ന് ബോയിലറുകളുടേയും പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. എന്താണ് സംഭവിച്ചെന്നതില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.' എന്‍എല്‍സി മാനേജിംഗ് ഡയറക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചേര്‍ന്ന് എട്ട് വയസ്‌കാരി ഉള്‍പ്പെടെ മരണപ്പെട്ടിരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. നിരവധി പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.പോളിമര്‍ ഫാക്ടറിയില്‍ പുലര്‍ച്ചെയായിരുന്നു വാതക ചോര്‍ച്ചയുണ്ടാവുന്നത്. പിന്നാലെ സമീപ പ്രദേശങ്ങളിലുള്ളര്‍ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശനമായ നിര്‍ദേശം നല്‍കുകയായിരുന്നു.

പുറത്തിറങ്ങിയവര്‍ക്ക് ചര്‍ദ്ദി, ശ്വാസതടസം തുടങ്ങിയ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അപകടസ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കമ്പനി മാനേജ്‌മെന്റ് ഏറ്റെടുക്കണമെന്ന് ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമര്‍ഫാക്ടറിയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു വാതക ചോര്‍ച്ചയുണ്ടായത്. സ്റ്റെറീന്‍ വാതകമായിരുന്നു കമ്പനിയില്‍ നിന്നും ചോര്‍ന്നത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരെ വിഷവാതകം വ്യാപിച്ചിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങളാണ് ഒഴിപ്പിക്കുന്നത്. പോളിമര്‍ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ച വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.

വാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ഒരു കോടി രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരുന്നു . ഇരകളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

മരണത്തില്‍ നാടകം കളിച്ച് കിം ജോങ് ഉന്‍.... 20 ദിവസം സംഭവിച്ചത്, എല്ലാ രാജ്യദ്രോഹികളെയും കണ്ടെത്തി!!മരണത്തില്‍ നാടകം കളിച്ച് കിം ജോങ് ഉന്‍.... 20 ദിവസം സംഭവിച്ചത്, എല്ലാ രാജ്യദ്രോഹികളെയും കണ്ടെത്തി!!

English summary
Boiler Blast At Neyveli Plant at Tamil Nadu; Eight Workers Injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X