കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്യാഗ്രഹം; ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍ പ്രമുഖ നടന് ലക്ഷങ്ങള്‍ നഷ്ടമായി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വേരുകളുള്ള ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍പ്പെട്ട് രാജ്യത്ത് ഒട്ടേറെയാളുകളുടെ ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഈ മെയില്‍ വഴിയോ മൊബൈല്‍ വഴിയോ എത്തുന്ന സമ്മാനം ലഭിച്ചെന്ന സന്ദേശമാണ് മിക്കവരെയും ചതിക്കുഴിയില്‍ ചെന്നുചാടിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കാന്‍ ദിവസേനയെന്നോണം ഇതിന്റെ വാര്‍ത്തകളും വരാറുണ്ട്. എന്നാല്‍ അഥാവാ പണം ലഭിച്ചാലോ എന്ന പ്രതീക്ഷയില്‍ അത്യാഗ്രഹികള്‍ ഇത്തരം തട്ടിപ്പുകളില്‍ പെടുന്നത് ശീലമാക്കിയിരിക്കുകയാണ്.

പ്രമുഖനായ ബോളിവുഡ് നടന്‍ കരണ്‍ സിങ് ഗ്രോവര്‍ ആണ് ഇത്തവണ തട്ടിപ്പുകാരുടെ ഇര. തട്ടിപ്പിലൂടെ തനിക്ക് 5.6 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കരണ്‍ മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇ മെയിലിലൂടെ വന്ന ഒരു സന്ദേശമാണ് കരണിനെ കുരുക്കിയത്. താങ്കള്‍ക്ക് വന്‍ തുകയുടെ ഓണ്‍ലൈന്‍ ലോട്ടറി ലഭിച്ചിരിക്കുന്നു എന്നായിരുന്നു മെയില്‍.

karan-singh-grover

മെയില്‍ സത്യമാണെന്നു കരുതിയ കരണ്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പണം ലഭിക്കാന്‍ പ്രോസസിങ് ഫീ ആയി 5.6 ലക്ഷം രൂപ അക്കൗണ്ടിലിടണമെന്ന് തട്ടിപ്പുകാര്‍ കരണിനോട് ആവശ്യപ്പെട്ടു. തട്ടിപ്പുകാര്‍ അയച്ചു നല്‍കിയ അക്കൗണ്ടില്‍ ഇത്രയും തുക കരണ്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷം ഇവരുടെ ഒരു പ്രതികരണവും ലഭിക്കാതായതോടെയാണ് തട്ടിപ്പില്‍ അകപ്പെട്ടതായി മനസിലാക്കിയത്. ഇതോടെ പോലീസില്‍ സമീപിക്കുകയായിരുന്നു.

തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നടന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്നും പ്രതികള്‍ വിദേശത്തുള്ളവരാകയാല്‍ പിടികൂടുക എളുപ്പമല്ലെന്നും ഖാര്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പു നല്‍കിയിട്ടും പ്രമുഖര്‍ തന്നെ തട്ടിപ്പില്‍ പെടുന്നത് ആശ്ചര്യജനകമാണെന്നും പോലീസ് പ്രതികരിച്ചു.

English summary
Bollywood actor Karan Singh Grover falls prey to Nigerian online lottery scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X