കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദയാഘാതം, ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു... മരണം ദുബായിൽ!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Bollywood Actress Sreedevi Passed Away

ദുബായ്: വിഖ്യാത ഹിന്ദി സിനിമാ താരം ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചതെന്ന് അടുത്ത കുടുംബവൃത്തങ്ങള്‍ അറിയിച്ചു. യു എ ഇയിൽ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

അപ്രതീക്ഷിതമായി എത്തിയ മരണം

അപ്രതീക്ഷിതമായി എത്തിയ മരണം

ബോളിവുഡ് താരമായ മോഹിത് മാർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ശ്രീദേവി കുടുംബസമേതം ദുബായിൽ എത്തിയത്. ഇവിടെ വെച്ചാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണമെത്തിയത്. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും ഒപ്പമുണ്ടായിരുന്നു. ബോണി കപൂറിന്റെ സഹോദരൻ സഞ‍്ജ് കപൂറാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

ബോളിവുഡ് സൂപ്പർസ്റ്റാർ

ബോളിവുഡ് സൂപ്പർസ്റ്റാർ

ബോളിവുഡിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാര്‍ എന്ന വിശേഷണമുണ്ട് ശ്രീദേവിക്ക്. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി പല ഭാഷകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. നൂറോളം സിനിമകൾ ചെയ്തു. നാലാമത്തെ വയസ്സിൽ അഭിനയം തുടങ്ങിയ ശ്രീദേവി 90കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ബോളിവുഡ് നടിയായിരുന്നു

വീണ്ടും സജീവമായി ശ്രീദേവി

വീണ്ടും സജീവമായി ശ്രീദേവി

നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും സിനിമകൾ ചെയ്യുകയായിരുന്നു ശ്രീദേവി. 1997ൽ അഭിനയത്തിൽ നിന്നും വിട്ടുനിന്ന ശ്രീദേവി 2013ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ തിരിച്ചുവന്നു. ചിത്രം വമ്പൻ ഹിറ്റായി മാറി. കഴിഞ്ഞ വർഷം മോം എന്ന ചിത്രം പുറത്തിറങ്ങി. ഈ വര്‍ഷം റിലീസ് ചെയ്യാനുള്ള സീറോയിലാണ് അവസാനമായി ശ്രീദേവി അഭിനയിച്ചത്.

പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ

പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ

മികച്ച ബാലതാരത്തിനുള്ള അവാർഡ് 1971 ൽ, രണ്ട് സംസ്ഥാന അവാർഡുകൾ, ആറ് ഫിലിംഫെയർ അവാർഡുകൾ എന്നിവയാണ് ശ്രീദേവിക്ക് കിട്ടിയ അഭിനയ പുരസ്കാരങ്ങൾ. 2013ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ശ്രീദേവിയെ ആദരിച്ചു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയയായ നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി.

ശ്രീദേവി മലയാളത്തിൽ

ശ്രീദേവി മലയാളത്തിൽ

നാലമത്തെ വയസ്സില്‍ തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ ശ്രീദേവി ബാലതാരമായും നായികയായും മലയാളത്തിലും തിളങ്ങി. അരവിന്ദ് സ്വാമി നായകനായ ദേവരാഗം ഉൾപ്പെടെ 26 മലയാള ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. മലയാളത്തെയും മലയാള സിനിമയെയും വലിയ ഇഷ്ടമായിരുന്നു ശ്രീദേവിക്ക്.

വിവാഹം, സ്വകാര്യജീവിതം

വിവാഹം, സ്വകാര്യജീവിതം

1963 ൽ തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അമ്മ തെലുങ്ക് അച്ഛൻ തമിഴ്. നടൻ മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി പ്രണയത്തിലായിരുന്നു എന്നും ഇവർ വിവാഹിതരായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1996ൽ ബോണി കപൂറിനെ വിവാഹം ചെയ്തു. ജാൻവി, ഖുശി എന്നിവരാണ് മക്കൾ.

<strong>അട്ടപ്പാടിയിലും 'കണ്ണൂര്‍' മോഡല്‍; പ്രതിഷേധം കത്തുന്നു!! ആയിരങ്ങള്‍ തെരുവില്‍, ഉപരോധം</strong>അട്ടപ്പാടിയിലും 'കണ്ണൂര്‍' മോഡല്‍; പ്രതിഷേധം കത്തുന്നു!! ആയിരങ്ങള്‍ തെരുവില്‍, ഉപരോധം

<strong>'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്</strong>'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്

<strong>നീരവിന്‍റെയുംമെഹുല്‍ ചോക്സിയുടേയും പാസ്പോർട്ടുകൾ‍ റദ്ദാക്കി!! ഇന്ത്യയിലേയ്ക്കെത്തിക്കും!!</strong>നീരവിന്‍റെയുംമെഹുല്‍ ചോക്സിയുടേയും പാസ്പോർട്ടുകൾ‍ റദ്ദാക്കി!! ഇന്ത്യയിലേയ്ക്കെത്തിക്കും!!

നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

ശ്രീദേവിയുടെ ചിത്രങ്ങള്‍

English summary
Veteran Actor Sridevi dies at age 54 on Saturday. She is reported to have died after a cardiac arrest in Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X