ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ
ദില്ലി: ഇന്‍ഡിഗോ വിമാനങ്ങളില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷയൊരുക്കി. ഇന്‍ഡിഗോ കോള്‍ സെന്ററിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. പത്ത് ഇന്‍ഡിഗോ വിമാനങ്ങളില്‍ ബോംബുണ്ടെന്നായിരുന്നു ഭീഷണി.
ചൊവ്വാഴ്ച ജെറ്റ് എയര്‍വെയ്‌സിന്റെ അഞ്ച് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ശ്രീനഗറില്‍ നിന്ന് ദില്ലിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ബ്രസല്‍സ് വിമാനത്താവളത്തില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ബോംബ് വച്ചെന്ന സന്ദേശം ലഭിച്ചത് പരിഭ്രാന്തി വളര്‍ത്തിയിരുന്നു.
അതേസമയം പാക് മുന്‍ സൈനീകനായ മുഹമ്മദ് ഖുര്‍ഷിദി അലാമിന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 23 ന് ഇന്ത്യയിലേക്ക് കടന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിട്ടുണ്ട്. ഹോളി ആഘോഷ വേളയില്‍ ഹോട്ടലുകളെയും ആശുപത്രികളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് എന്നായിരുന്നു നിഗമനം. ഇതിനിടയിലാണ് വിമാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണി വന്നിരിക്കുന്നത്.












Click it and Unblock the Notifications