കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകിട്ട് 5നും 7നും ഇടയില്‍ ഹൈദരാബാദില്‍ ബോംബ് പൊട്ടിക്കാന്‍ ഐസിസ് പദ്ധതി!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: മെട്രോ നഗരമായ ഹൈദരാബാദില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐസിസിന് പദ്ധതിയെന്ന്. ജനത്തിരക്കേറുന്ന വൈകുന്നേരം സ്‌ഫോടനം നടത്താനായിരുന്നത്രെ ഇവരുടെ പദ്ധതി. വൈകുന്നേരം അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയില്‍ ആക്രമണം നടത്താനായിരുന്നത്രെ ഇവര്‍ നിശ്ചചയിച്ചിരുന്നത്. പരമാവധി ആളുകളെ അപായപ്പെടുത്താനാണ് ഈ സമയം തന്നെ തിരഞ്ഞെടുക്കുന്നതത്രെ.

<strong>മെസ്സി തിരിച്ചുവരണമെന്ന് ബ്രസീലിന്റെ 'ബംബം'റാണി... ഈ ചിത്രങ്ങള്‍ കണ്ടാല്‍ വന്നുപോകും!</strong>മെസ്സി തിരിച്ചുവരണമെന്ന് ബ്രസീലിന്റെ 'ബംബം'റാണി... ഈ ചിത്രങ്ങള്‍ കണ്ടാല്‍ വന്നുപോകും!

ഐസിസിന്റെ ഹൈദരാബാദ് സംഘത്തില്‍നിന്നും ലഭിച്ച വിവരങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി പങ്കുവെച്ചതെന്നറിയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി അന്വേഷിച്ചുവരികയാണ്. ഹൈദരാബാദില്‍ ആക്രമണം നടത്താനുള്ള എല്ലാ പരിപാടികളും ഐസിസ് പൂര്‍ത്തിയാക്കിയതായിരുന്നത്രെ. ഐസിസിന്റെ ഇന്ത്യാ തലവനായ ഷാഫി ആര്‍മറാണ് ഈ നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

isis-

എന്‍ ഐ എയുടെ സമര്‍ഥമായ ഇടപെടലിലാണ് ഈ പദ്ധതി പാളിയത്. ചൊവ്വാഴ്ച അഞ്ച് തീവ്രവാദികളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ആറ് പേരെ ചോദ്യം ചെയ്തു. ഈ അറസ്റ്റ് നടന്നിരുന്നില്ലെങ്കില്‍ ബുധനാഴ്ച സ്‌ഫോടനം നടക്കുമായിരുന്നു എന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ വണ്‍ ഇന്ത്യയോട് പറഞ്ഞത്. ഏകദേശം ഒരു വര്‍ഷത്തോളം നീരീക്ഷിച്ച ശേഷമാണ് ഇന്റലിജന്‍സ് ബ്യൂറോ ഇവരെ കെണിയിലാക്കിയത്.

ഇന്ത്യന്‍ മുജാഹിദ്ദീന് ആയുധങ്ങള്‍ നല്‍കിയിരുന്ന ഒരാളില്‍ നിന്നാണ് ഇവരും ആയുധങ്ങള്‍ ശേഖരിച്ചിരുന്നതത്രെ.മാസങ്ങള്‍ നീണ്ട പദ്ധതികളാണ് എ എന്‍ ഐ ഇടപെട്ട് തകര്‍ത്തത്. അറസ്റ്റിലായ രണ്ടുപേര്‍ അജ്മീറില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനായി പോയിരുന്നെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്നും ഇവര്‍ ആയുധങ്ങള്‍ വാങ്ങാന്‍ തിരുമാനിച്ചതത്രെ.

English summary
5 pm to 7 pm was the targeted time for the strike. The crowds would be heavy and maximum damage could be inflicted. This is one of the many details that the National Investigation Agency has unearthed while probing the persons who were allegedly running an ISIS module in Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X