കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാൽ പീഡനമല്ല; വിവാദ വിധി പ്രസ്താവിച്ച ജഡ്ജി പുഷ്പ ഗണേധിവാല രാജിവെച്ചു

വസ്ത്രത്തിന് മുകളിലൂടെ പിടിച്ചാൽ പീഡനമല്ല; വിവാദ വിധി പ്രസ്താവിച്ച ജഡ്ജി പുഷ്പ ഗണേധിവാല രാജിവെച്ചു

Google Oneindia Malayalam News

ഡൽഹി: ബോംബെ ഹൈക്കോടതി ജഡ്ജ് പുഷ്പ ഗണേധിവാല രാജിവച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമർപ്പിച്ചതായി ജുഡീഷ്യറി ഉദ്യോഗസ്ഥർ അറിയിച്ചു. ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജായിരുന്നു ഗണേധിവാല. വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാൽ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ചത് പുഷ്പ ഗണേധിവാലയാണ്.

സുപ്രീം കോടതി കൊളീജിയം ജഡ്ജിയുടെ കാലാവധി നീട്ടാൻ ശുപാർശ ചെയ്യ്തില്ല. വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. എന്നാൽ, ജഡ്ജിയുടെ കാലാവധി ഫെബ്രുവരി 12 ന് അവസാനിക്കാനിരിക്കുകയായിരുന്നു.

resingn

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിചിത്രമായ വിധികളിലൂടെ പുഷ്പ ഗണേധിവാല വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്കും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയ്ക്കും ഗണേധിവാല രാജിക്കത്ത് നൽകിയിരുന്നു. ഇനി അഭിഭാഷകയായി പ്രവർത്തിക്കും എന്നാണ് സൂചന.

അതേസമയം, ഗണേധിവാല ഹൈക്കോടതി ജഡ്ജിയായി കഴിഞ്ഞാൽ, അത് വളരെ മാന്യമായ പോസ്റ്റിംഗാണ്. കീഴ് ജുഡീഷ്യറിയിലേക്ക് മടങ്ങുന്നത് ഒരു തരംതാഴ്ത്തലാണ്. തീർച്ചയായും, എച്ച്‌സി ജഡ്ജി സ്ഥാനം രാജിവെക്കുന്ന ആദ്യത്തെ ആളല്ല ഗണേധിവാല, ഇത്തരത്തിൽ നിരവധി മുൻഗാമികളുണ്ട്. - കോടതിയിൽ പ്രാക്ടീസ് ചെയ്ത അഭിഭാഷകർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം, 2007-ൽ ജില്ലാ ജഡ്ജിയായ പുഷ്പ ഗണേധിവാല 2019 ഫെബ്രുവരി 13-ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി. എന്നാൽ, 2021 ജനുവരിയിൽ, ജസ്റ്റിസ് പുഷ്പ ഗണേധിവാല കുട്ടികളുടെ ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട രണ്ട് വിധി ന്യായങ്ങൾ പുറപ്പെടുവിച്ചു. പോക്‌സോ നിയമ പ്രകാരം ലൈംഗികാതിക്രമം കുറ്റമാക്കുന്നതിന് പ്രതി ചർമ്മത്തിൽ നേരിട്ട് സ്പർശിക്കണം എന്നതായിരുന്നു ഗണേധിവാലയുടെ കണ്ടെത്തൽ.

ഇത് വ്യാപകമായ വിമർശനം ഏറ്റുവാങ്ങിയിരുന്നു. സംഭവം വിവാദമായതോടെ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാക്കാൻ ജനുവരി 20 - ന് നൽകിയ ശുപാർശ സുപ്രീംകോടതി കൊളീജിയം റദ്ദാക്കുകയായിരുന്നു. എന്നാൽ, ഒരു മാസത്തിനുശേഷം, 2021 ഫെബ്രുവരിയിൽ, കൊളീജിയം സ്ഥിരം ജഡ്ജിയാക്കാൻ നിർദ്ദേശിക്കുന്നതിനുപകരം അഡീഷണൽ ജഡ്ജിയായി കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ശുപാർശ ചെയ്തു.

 'സച്ചിൻ തെണ്ടുൽക്കറെ മറഡോണയുമായി താരതമ്യം ചെയ്യില്ല', യോഗി പറഞ്ഞതിനെ ന്യായീകരിച്ച് സന്ദീപ് വചസ്പതി 'സച്ചിൻ തെണ്ടുൽക്കറെ മറഡോണയുമായി താരതമ്യം ചെയ്യില്ല', യോഗി പറഞ്ഞതിനെ ന്യായീകരിച്ച് സന്ദീപ് വചസ്പതി

Recommended Video

cmsvideo
കര്‍ണാടകയില്‍ ഹിജാബിന് അനുമതിയില്ല, തല്‍സ്ഥിതി തുടരട്ടെയെന്ന് ഹൈക്കോടതി | Oneindia Malayalam

അതേസമയം, ഇന്ത്യയുടെ അറ്റോർണി ജനറൽ സമർപ്പിച്ച അപ്പീലിൽ ജഡ്ജിയുടെ വിവാദ വിധികൾ കഴിഞ്ഞ വർഷം സുപ്രീം കോടതി അസാധുവാക്കിയിരുന്നു. 2021 നവംബറിൽ പുറപ്പെടുവിച്ച വിധിയിൽ, ലൈംഗികാതിക്രമം എന്നത് കുറ്റമാണ്. ലൈംഗിക ഉദ്ദേശം ആണ് അത്. സമ്പർക്കം പുലർത്തിയതാണെന്ന് സുപ്രീം കോടതിയുടെ 3 ജഡ്ജിമാരുടെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

English summary
Bombay High Court Judge Pushpa Ganediwala resigns her position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X