പനീര്‍ശെല്‍വം പ്രത്യേക സുരക്ഷാ വലയത്തില്‍; ഒപിഎസ് പേടിക്കുന്നതാരെ!! കൂറുമാറ്റം തുണയ്ക്കുമോ

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടിലെ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സുരക്ഷാ വലയത്തില്‍. വെള്ളിയാഴ്ചയാണ് പനീര്‍ശെല്‍വത്തിനും അദ്ദേഹത്തിനൊപ്പമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒപിഎസ് ഇത്തരമൊരു നീക്കം നടത്തിയിട്ടുള്ളത്.

ക്രോര്‍ സെല്‍ സിഐഡി ഡെപ്യൂട്ടി കമ്മീഷണര്‍ എം സുധാകര്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ്. സുരക്ഷയൊരുക്കാന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുള്ളത്. മുക്യമന്ത്രിയുടെ സുരക്ഷാ ചുമതല കോര്‍ സെല്‍ സിഐഡി ടീമിനാണ്.

കോര്‍ സെല്‍ സുരക്ഷ അപര്യാപ്തമോ

കോര്‍ സെല്‍ സുരക്ഷ അപര്യാപ്തമോ

ഗ്രീന്‍ വേ റോഡിലുള്ള പനീര്‍ശെല്‍വത്തിന്റെ വസതിയ്ക്ക് മുമ്പില്‍ കോര്‍ സെല്‍ ടീം അംഗങ്ങളെ വിന്യസിച്ചതായും കഴിഞ്ഞ രണ്ട് ദിവസത്തോളമായി സുരക്ഷ ശക്തമാക്കിയതായും ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേതാക്കളുടെ സുരക്ഷ

നേതാക്കളുടെ സുരക്ഷ

തമിഴ്‌നാട് പൊലീസിലെ ഒരു പ്ലറ്റൂണ്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുമ്പില്‍ വിന്യസിച്ചിട്ടുണ്ടെന്നും അത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണെന്നും തനിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ നേതാക്കളു
ടെ സുരക്ഷ ഉറപ്പുവരുത്തുന്നില്ലെന്നുമാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കൂടുതല്‍ ആളുകള്‍ മുഖ്യമന്ത്രിയെ കാണാനെത്തുന്നുണ്ടെന്നും അതാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.

പാര്‍ട്ടി നിഷേധിക്കുന്നു!

പാര്‍ട്ടി നിഷേധിക്കുന്നു!

മുഖ്യമന്ത്രിയുടേയും പിന്തുണ പ്രഖ്യാപിച്ചെത്തിയ നേതാക്കളുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്വകാര്യ സുരക്ഷാ ഏജന്‍സിയില്‍ നിന്നുള്ളവരെ വിന്യസിച്ചുവെന്നും വെള്ളിയാഴ്ച വൈകിട്ടോടെ അവരെ നീക്കിയെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

എംഎല്‍എമാരുടെ പിന്തുണ

എംഎല്‍എമാരുടെ പിന്തുണ

കാവല്‍ മുഖ്യമന്ത്രിയായ ഒ പനീശെല്‍വത്തിന് നേരത്തെ അഞ്ച് എംഎല്‍എമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മന്ത്രി പാണ്ഡ്യരാജനും എംപിമാരായ പിആര്‍ സുന്ദരം, അശോക് കുമാര്‍ എന്നിവരും ശനിയാഴ്ച കൂറുമാറിയിരുന്നു. ഇതോടെ ശശികല ക്യാമ്പിലുള്ളവര്‍ ഒപിഎസ് പക്ഷത്തേയ്ക്ക് ചോരുന്നതിന്റെ സൂചനകളാണ് പ്രകടമാവുന്നത്.

English summary
A team of bouncers from a private security agency was deployed at the house of caretaker chief minister O. Panneerselvam on Friday to provide an inner security cover to him and the senior leaders of his team.
Please Wait while comments are loading...