കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളില്‍ ബ്രേക്ക്ഫാസ്റ്റ്, ലാഹോറില്‍ ചായ, ദില്ലിയില്‍ ഡിന്നര്‍... മോദിയുടെ ഒരു ദിവസം ഇങ്ങനെ...

  • By Kishor
Google Oneindia Malayalam News

രാവിലെ അഫ്ഗാനിസ്ഥാനില്‍, ഉച്ചതിരിഞ്ഞ് പാകിസ്താനില്‍, വൈകുന്നേരം സ്വന്തം നാടായ ഇന്ത്യയില്‍... ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ഭാഗ്യവാനായ ഒരു സഞ്ചാരി വേറെയുണ്ടാകുമോ. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25ന് മൂന്ന് രാജ്യങ്ങളല്ലേ മോദി കണ്ടത്.

 മോദി പാകിസ്താനില്‍ പോയത് ശരിക്കും എന്തിനാരിയിരിക്കും? മോദി പാകിസ്താനില്‍ പോയത് ശരിക്കും എന്തിനാരിയിരിക്കും?

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കില്‍ വിദേശകാര്യ മന്ത്രാലയം പോസ്റ്റ് ചെയ്ത ചിത്രത്തിനടിയിലാണ് ഏതാനും വിരുതന്മാര്‍ മോദിജിയുടെ ഈ യാത്രാഭാഗ്യം കമന്റായി എഴുതിവെച്ചത്. ഇന്ത്യന്‍ നയതന്ത്രത്തിന്റെ അപൂര്‍വ്വ ദിവസം എന്ന് ആരാധകര്‍ പറയുന്ന ഈ ദിവസത്തെ മോദിജിയുടെ യാത്ര ഇങ്ങനെയാണ്, കാണൂ...

തുടക്കം കാബൂളില്‍

തുടക്കം കാബൂളില്‍

മുന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയെ കണ്ട ശേഷം കാബൂളില്‍ നിന്നും പ്രധാനമന്ത്രി മോദി യാത്ര തിരിക്കുന്നു. ഈ യാത്രയ്ക്കിടെ മോദി പാകിസ്താനില്‍ ഇറങ്ങി

വെല്‍ക്കം ടു ലാഹോര്‍

വെല്‍ക്കം ടു ലാഹോര്‍

അപ്രതീക്ഷിതമായി എടുത്ത ഒരു തീരുമാനത്തിലൂടെ മോദി ലാഹോറില്‍ ലാന്‍ഡ് ചെയ്യുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മോദിയെ സ്വീകരിക്കുന്നു

ഒരു വിവാഹം, കൂടിക്കാഴ്ച

ഒരു വിവാഹം, കൂടിക്കാഴ്ച

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച, ഷെരീഫിനെ ബര്‍ത്ത് ഡേ വിഷ് ചെയ്യല്‍, ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹം കൂടല്‍ ഇത്രയും പരിപാടികള്‍ക്ക് ശേഷം മോദി

ഇന്ത്യയിലേക്ക് മടങ്ങി.

 രാത്രിയോടെ ഇന്ത്യയില്‍

രാത്രിയോടെ ഇന്ത്യയില്‍

രാത്രി എട്ടരയോടെയാണ് മോദി ദില്ലിയില്‍ വിമാനമിറങ്ങിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മോദിയെ സ്വീകരിച്ചു.

English summary
Breakfast in Kabul, tea in Lahore and dinner in Delhi: See how PM Modi has spent his Christmas day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X