കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ചേക്കേറല്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മാധ്യമപ്രവര്‍ത്തകര്‍ ഒന്നിനുപിറകെ മറ്റൊന്നായി ആംആദ്മി പാര്‍ട്ടിയിലേയ്ക്ക് ചേക്കേറുന്നു. ദേശീയമാധ്യമങ്ങളുടെ തലപ്പത്തുള്ളവരാണ് ജോലി പോലും രാജിവച്ച് പാര്‍ട്ടിയുടെ അംഗത്വം നേടുന്നത്. ഐബിഎന്‍ സെവന്‍ ചാനലിന്റെ എഡിറ്റര്‍ ആശുതോഷ് ആണ് ജോലി രാജി വച്ച് ആംആദ്മിയില്‍ എത്തിയ നാലാമത്തെ മാധ്യമപ്രവര്‍ത്തകന്‍.

മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുമാറ്റത്തെ പല രീതിയില്‍ വിലയിരുത്തപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ഗുണകരമായി വിലയിരുത്തുന്നതോടൊപ്പം തന്നെ ദോഷകരമായും വിലയിരുത്തപ്പെടുന്നുണ്ട്.

AAP

മനീഷ് സിസോഡിയ, ഷാസിയ ഇല്‍മി, രാഖി ബിര്‍ല എന്നിവരാണ് വളരെ മുന്‍പേ ആംആദ്മിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍. ഇവരില്‍ മനീഷ് സിസോഡിയയും രാഖി ബിര്‍ലയും മന്ത്രിമാരാണ്. ഷാസിയ ഇല്‍മിയാകട്ടെ എഎപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും.

പാര്‍ട്ടിയിലേയ്‌ക്കെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാന്‍ എഎപി ശ്രമിയ്ക്കാറുണ്ട്. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലക്ഷ്യമാക്കി പാര്‍ട്ടിയിലേയ്ക്ക് എത്തുന്നവരും കുറവല്ല. നഗരപ്രദേശങ്ങളിലുള്ള മധ്യവര്‍ഗക്കാരായ മാധ്യമപ്രവര്‍ത്തകര്‍ അടിസ്ഥാനപരമായി ആംആദ്മിയോട് അനുഭാവം പുലര്‍ത്തുന്നവരാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വാതന്ത്ര്യസമരം, അടിയന്തരാവസ്ഥക്കാലം, രാംജന്മഭൂമി പ്രശ്‌നം, ഗുജറാത്ത് കലാപം എന്നിവയിലെല്ലാം പക്ഷം പിടിച്ച് രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമായവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇനിയും പല പ്രമുഖരും എഎപിയിലേക്ക് എത്തുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അഴിമതി വിരുദ്ധത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ ചേരുന്നു എന്നാണ് പലരുടെയും പ്രസ്താവന.

ആറ് മാസങ്ങള്‍ക്ക് മുന്‍പ് നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനത്തെ വന്‍ സംഭവമാക്കി മാറ്റിയ മാധ്യമങ്ങള്‍ ഇനി ആംആദ്മിയേയും ഒരു സംഭവം ആക്കി മാറ്റുമോ എന്ന് കാത്തിരുന്നു കാണാം.

English summary
The resignation of Ashutosh, the editor of IBN-7, a Hindi channel of the Network 18 group, to join the AAP, however, has raised questions about the media’s relationship with the fledging party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X