കൈക്കൂലി വാങ്ങി; സ്വന്തം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി സിബിഐ
ദില്ലി; കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സിബിഐ. ബാങ്ക് തട്ടിപ്പു കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. ആരോപണ വിധേയരായ മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തു.
ഡിഎസ്പി റാങ്കിലുള്ള ആർകെ റിഷി, ഡിഎസ്‌പി ആർകെ സാങ്‌വാൻ, ബിഎസ്‌എഫ്‌സി (ബാങ്കിംഗ് സെക്യൂരിറ്റി & തട്ടിപ്പ് സെൽ), ഇൻസ്പെക്ടർ കപിൽ ധൻകാഡ്, സ്റ്റെനോ സമീർ കുമാർ സിംഗ് തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച സംഭവവുമായി ബന്ധപ്പെട്ട് ആസ്ഥാനത്ത് ഉൾപ്പെടെ ഒന്നിലധികം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.
ഡൽഹി, ഗാസിയാബാദ്, നോയിഡ, ഗുർഗോൺ, മീററ്റ്, കാൺപൂർ തുടങ്ങിയ 14 കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കേസുകളുടെ അന്വേഷണത്തിന് ഈ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വിട്ടുവീഴ്ച ചെയ്തുവെന്നാണ് സിബിഐയുടെ ആരോപണം. ചില അഭിഭാഷകരേയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.
ശ്രീ ശ്യാം പൾപ്പ് ആൻഡ് ബോർഡ് മിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേസില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിഎസ്‌പി സാങ്‌വാൻ, ഇൻസ്പെക്ടർ കപിൽ ധങ്കാഡിന് ഈ കമ്പനിയുടെ അഡീഷണൽ ഡയറക്ടർ മന്ദീപ് കൗര്‍ ദില്ലോണിന് വേണ്ടി 10 ലക്ഷം രൂപയുടെ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നതാണ് കേസ്. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കപിൽ ധങ്കദ് ഡി.എസ്.പി ആർ കെ സാങ്‌വാന് കൈമാറി. പ്രതികളെ അനുകൂലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നാണ് സിബിആ എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി; വൈജ്ഞാനിക വിസ്ഫോടനത്തിന് കേരളം കാതോർക്കുകയാണെന്ന് ജലീൽ
കേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർ
മമതയുടെ കൗണ്ടര്‍ അറ്റാക്ക്, ശതാബ്ദി ടിഎംസി വിടില്ല, ബിജെപിക്ക് ഷോക്ക്, ഇനി 2 വെല്ലുവിളി!!