രാമക്ഷേത്രത്തിന് സ്വര്‍ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ പിന്‍ഗാമി
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സ്വര്‍ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ പിന്ഗാമി. പ്രിന്‍സ് ഹബീബുദ്ദീന്‍ ട്യൂസി ആണ് അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് സ്വര്‍ണ ഇഷ്ടിക വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, 1529 ല്‍ ബാബറി മസ്ജിദ് നിര്‍മ്മിച്ച ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ പിന്‍ഗാമിയെന്ന നിലയില്‍ താനാണ് ഭൂമിയുടെ ശരിയായ ഉടമയാണെന്ന് അദ്ദേഹം പറഞ്ഞു. ബാബ്രി മസ്ജിദ്-രാം ജന്മഭൂമി ഭൂമി തനിക്ക് കൈമാറണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയിൽ 119 കോടിയുടെ കൃഷിനാശം,കുട്ടനാട് പാക്കേജിന് ചില വകുപ്പുകൾ തടസ്സമെന്ന് മന്ത്രി
സുപ്രീംകോടതി അദ്ദേഹത്തിന് ഭൂമി കൈമാറിയാല്‍, അവരുടെ വികാരങ്ങളെയും ബാബ്രി മസ്ജിദ് പണിത സ്ഥലത്ത് ഒരു രാമക്ഷേത്രം നില്‍ക്കുന്നുവെന്ന വിശ്വാസത്തെയും മാനിച്ച് രാമക്ഷേത്രം പണിയുന്നതിനായി മുഴുവന്‍ സ്ഥലവും സംഭാവന ചെയ്യുമെന്ന് ട്യൂസി ഞായറാഴ്ച പറഞ്ഞു. ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന വാദത്തില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് 50 കാരനായ ഇയാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ അപേക്ഷയില്‍ കോടതി ഇതുവരെ വാദം കേട്ടിട്ടില്ല.
കേസിലെ നിലവിലെ കക്ഷികള്‍ക്കൊന്നും അവരുടെ അവകാശവാദം തെളിയിക്കുന്നതിനുള്ള രേഖകളില്ലെന്ന് ട്യൂസി വാദിക്കുന്നു, എന്നാല്‍ മുഗളരുടെ പിന്‍ഗാമിയെന്ന നിലയില്‍ അദ്ദേഹത്തിന് ഭൂമിയുടെ അവകാശമുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി മുഴുവന്‍ സ്ഥലവും നല്‍കാന്‍ നേരത്തെ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ അയോധ്യ സന്ദര്‍ശിച്ച് താല്‍ക്കാലിക ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ട്യൂസി കഴിഞ്ഞ വര്‍ഷം സന്ദര്‍ശന വേളയില്‍ ക്ഷേത്രത്തിനായി ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രാമക്ഷേത്രം നശിപ്പിച്ചതിന് അദ്ദേഹം ഹിന്ദു സമൂഹത്തോട് മാപ്പ് പറയുകയും 'ചരണ്‍-പദുക' തലയില്‍ വച്ചുകൊണ്ട് അദ്ദേഹം പ്രതീകാത്മക ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 1992 ഡിസംബര്‍ 6 നാണ് നൂറുകണക്കിന് 'കര്‍സേവകര്‍' ബാബരി മസ്ജിദ് പൊളിച്ചു നീക്കിയത്.