വിവാഹത്തിന് അടിവസ്ത്രം മാത്രം ധരിച്ച ഇന്ത്യന്‍ വധുവിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വേഷത്തില്‍ എത്രമാത്രം വൈവിധ്യം പുലര്‍ത്തിയാലും വിവാഹമെത്തുമ്പോള്‍ പരമ്പരാഗത വേഷമണിയുന്നവരാണ് ലോകത്തെ ഭൂരിഭാഗം വധൂവരന്മാരും. മോഡലായാലും നടിയായാലും ജീവിതത്തില്‍ ഷോര്‍ട്‌സും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഒട്ടേറെ ചിത്രങ്ങളുണ്ടാകും എന്നാല്‍ വിവാഹമെത്തുമ്പോള്‍ പരമ്പരാഗതവേഷത്തില്‍ തിളങ്ങുകയും ചെയ്യും.

എന്നാല്‍ പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റി മറിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വധുവിന്റെ ചിത്രം. ഇന്ത്യക്കാരിയെന്ന് തോന്നിക്കുന്ന വധുവും പരമ്പരാഗതമായ വേഷങ്ങള്‍ അണിഞ്ഞിട്ടുണ്ട്. ദുപ്പട്ടയും മേലുടുപ്പും ആഭരണങ്ങളുമെല്ലാം ഇന്ത്യന്‍ വധുവിന്റേത് തന്നെ. എന്നാല്‍ താഴേക്കുനോക്കുന്നവര്‍ ഒന്നു ഞെട്ടാതിരിക്കില്ല. കാരണം അടിവസ്ത്രമെന്ന് തോന്നിക്കുന്ന നൈക്കിയുടെ ഷോര്‍ട്‌സ് മാത്രമാണ് അവര്‍ ധരിച്ചിരുന്നത്.

wedding

വരനാകട്ടെ സിക്കുകാരുടെ തലപ്പാവും മറ്റു വേഷങ്ങളുമൊക്കെ ഭംഗിയായി ധരിച്ചിട്ടുണ്ട്. വധുവുമൊത്തുള്ള വരന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ചിരി പടര്‍ത്തുകയാണ്. ഒരുപക്ഷെ, ഇതാദ്യമായിരിക്കും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വേഷം തെരഞ്ഞെടുക്കാന്‍ വധുവിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയ ഈ വരനും വധവും ആരാണെന്നത് വ്യക്തമായിട്ടില്ല.

English summary
This picture of a bride wearing shorts instead of a lehenga is breaking the internet
Please Wait while comments are loading...