കടപ്പുറത്ത് ഭര്‍ത്താവിന്റെ മുന്നിലിട്ട് ബ്രിട്ടീഷ് വനിതയെ ബലാല്‍സംഗം ചെയ്തു; അറസ്റ്റ്
പനാജി: ഗോവയില്‍ ബ്രിട്ടീഷ് വനിത ബലാല്‍സംഗത്തിന് ഇരയായി. സ്വീറ്റ് ലേക്കില്‍ വിശ്രമിക്കാനെത്തിയ വേളയിലാണ് സംഭവം. നോര്‍ത്ത് ഗോവയിലെ അരംബോലിലാണ് പ്രശസ്തമായ സ്വീറ്റ് ലേക്ക്. മധ്യവയസ്‌കയായ വനിതയാണ് ബലാല്‍സംഗത്തിന് ഇരയായത്. ഇവരും ഭര്‍ത്താവുമാണ് ഗോവയില്‍ വിനോദ സഞ്ചാരത്തിന് എത്തിയിരുന്നത്. ഭര്‍ത്താവിനൊപ്പമെത്തി സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തൊട്ടുപിന്നാലെ പരാതിയില്‍ പറയുന്ന സമയവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയ പോലീസ് നിമിഷ നേരം കൊണ്ട് പ്രതിയെ പിടികൂടി.

ജുവല്‍ വിന്‍സെന്റ് ഡിസൂസയാണ് പ്രതി. ഇയാള്‍ പ്രദേശവാസിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജൂണ്‍ രണ്ടിന് വൈകീട്ടാണ് സംഭവം. തിങ്കളാഴ്ചയാണ് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയത്. തൊട്ടുപിന്നാലെ അറസ്റ്റുണ്ടായി. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. ഇയാള്‍ ലഹരിക്ക് അടിമയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു.
ഭര്‍ത്താവിന്റെ മുന്നില്‍ വച്ചാണ് വനിതയെ ബലാല്‍സംഗം ചെയ്തത് എന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. പ്രതി നേരത്തെ സ്‌കൂള്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്നുവത്രെ. ബ്രിട്ടനിലുള്ള ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് വനിത പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് എംബസിയോട് സഹായം തേടുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പോലീസ് തീരുമാനിച്ചു.
വിദേശത്ത് നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനമാണ് ഗോവ. ഇവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നുവെന്നാണ് അടുത്തിടെയുള്ള റിപ്പോര്‍ട്ട്. സുരക്ഷിതത്വം കുറയുന്നുവെന്ന വാര്‍ത്ത വരുന്നത് വിനോദ സഞ്ചാരികള്‍ക്ക് ആശങ്കയ്ക്ക് ഇടയാക്കും. സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗോവ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications