ഒടുവിൽ രാജി? പ്രതികരിച്ച് യെഡിയൂരപ്പ.. കർണാടകത്തിൽ ഇനി പുതിയ മുഖ്യൻ..നടപ്പാക്കുക യുപി മോഡൽ?
ദില്ലി; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെഡിയൂരപ്പയെ ബിജെപി ദേശീയ നേതൃത്വം മാറ്റി നിർത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഏതാനും മാസങ്ങളായി ശക്തമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ യെഡ്ഡിയെ ദില്ലിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചതോടെ ഉടൻ തന്നെ കർണാടകത്തിൽ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് യെഡിയൂരപ്പ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 25ന് തന്നെ കേന്ദ്രനേതൃത്വത്തിന്‍റെ പുതിയ നിര്‍ദേശമുണ്ടാകുമെന്നും ഇത് പൂര്‍ണമായി താൻ അനുസരിക്കുമെന്നുമാണ് യെഡിയൂരപ്പ പറഞ്ഞത്. പുതിയ വിവരങ്ങളിലേക്ക്
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

യെഡിയൂരപ്പയ്ക്കെതിരെ സംസ്ഥാന ബിജെപിയിൽ എതിർപ്പുകൾ ശക്തമാണ്. 78 കഴിഞ്ഞ മുഖ്യമന്ത്രിയെ മാറ്റി പുതിയ നേതാക്കളെ നിയോഗിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. മാത്രമല്ല യെഡിയൂരപ്പയുടെ കുടുംബാംഗങ്ങൾ സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടുന്നുവെന്നൊക്കെയുള്ള പരാതികൾ നേതാക്കൾ ഉയർത്തിയിരുന്നു. മുതിർന്ന എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ബിജെപി മന്ത്രിമാർ ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ രംഗ്തതെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നേതൃമാറ്റ ചർച്ചകൾക്ക് ചൂട് പിടിച്ചിരിക്കുന്നത്.

2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പയെ മുൻനിർത്തി നേരിട്ടാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തൽ ദേശീയ നേതൃത്വത്തിനും ഉണ്ട്. അതിന് മുൻപ് തന്നെ ശക്തനായ പുതിയ നേതാവിനെ ഉയർത്തിക്കാണിക്കണം. അതിനാൽ നേതൃമാറ്റം വേഗത്തിൽ വേണമെന്നും ദേശീയ നേതൃത്വം കരുതുന്നുണ്ട്. അതേസമയം ഏറ്റവും മുതിർന്ന ലിംഗായത്ത് നേതാവായ യെഡിയൂരപ്പയെ മാറ്റി നിർത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

നേതൃമാറ്റ് ചർച്ചകൾ ആരംഭിച്ചതോടെ തന്നെ കര്‍ണാടകയിലെ നിര്‍ണ്ണായക വോട്ടുബാങ്കായ ലിംഗായത്ത സമുദായത്തെ അണിനിരത്തിയുള്ള സമ്മർദ്ദങ്ങൾ യെഡിയൂരപ്പ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ - ലിംഗായത്ത് സമൂഹം യെഡിയൂരപ്പയ്ക്ക് പിന്നിൽ ഉറച്ച് നിൽക്കുകയാമ്. യെഡിയൂരപ്പയെ തഴഞ്ഞാൽ 2023 ൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സമുദായ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ യെഡിയൂരപ്പയെ പിണക്കാതെ തന്നെ പുതിയ നേതാവിനെ കണ്ടെത്താനുള്ള ആലോചനയിലാണ് ദേശീയ നേതൃത്വം. സമുാദയത്തെ പിണക്കാതിരിക്കാൻ യെഡിയൂരപ്പയുടെ മക്കളായ ബിവൈ രാഘവേന്ദ്രയ്ക്കും വിജയേന്ദ്രയ്ക്കും പാർട്ടിയിലും സർക്കാരിലും അർഹമായ സ്ഥാനം നൽകിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മകൻ ബിവൈ വിജേന്ദ്രക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം യെഡിയൂരപ്പ മുന്നോട്ട് വെച്ചിരുന്നു.

സാമുദായിക സമവാക്യങ്ങൾ പാലിച്ച് കൊണ്ടുള്ള തലമുറമാറ്റമായിരിക്കും ബിജെപി നടപ്പാക്കിയേക്കുക. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി, പാർട്ടിയുടെ ദേശീയ സംഘാടക സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. ജോഷിയും സന്തോഷും ബ്രാഹ്മണ സമുദായാംഗങ്ങളാണ്. ചിക്കമഗളൂരുവിൽ നിന്നുള്ള എംഎൽഎയായ രവി സംസ്ഥാനത്തെ മറ്റൊരു പ്രബല സമൂഹമായ വോക്കലിഗയാണ്. ബിജെപി സ്വാധീനം നേടിയെടുക്കാൻ ശ്രമിക്കുന്ന തെക്കൻ കർണാടകത്തിൽ നിന്നുള്ള നേതാവാണ് രവി.

അതേസമയം സമുദായ സമവാക്യങ്ങൾ പരിഗണിക്കാതെ തീവ്രനിലപാടുകൾ ഉള ആളെ നിയമിക്കണമെന്ന നിർദ്ദേശവും പാർട്ടിയിൽ ഉയരുന്നുണ്ട്.യുപി മോഡൽ കർണാടകയിൽ നടപ്പാക്കണമെന്നതാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. അതിനിടെ നേതൃത്വത്തിന്റെ തിരുമാനം അംഗീകരിക്കുമെന്ന നിലപാടിലാണ് ഇപ്പോൾ യെഡിയൂരപ്പ. തനിക്ക് വേണ്ടി രംഗത്തെത്തിയ അനുയായികൾ പ്രതിഷേധങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും സംസ്ഥാനത്തെ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ദില്ലിയിൽ നിന്നുള്ള അന്തിമ തിരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications