കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴയിലൂടെ ബംഗ്ലാദേശിലേക്ക് ഒഴുക്കിയത് 317 ഫോണുകള്‍, തടയിട്ട് ബി.എസ്.എഫ്; കള്ളക്കടത്തിന്റെ പുത്തന്‍ മാര്‍ഗം?

Google Oneindia Malayalam News

കൊല്‍ക്കത്ത: നദിയിലൂടെ ബംഗ്ലാദേശിലേക്ക് ഒഴുക്കി വിട്ട മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് അതിര്‍ത്തി രക്ഷാ സേന ( ബി എസ് എഫ് ). പഗ്ല നദിയിലൂടെ ബംഗ്ലാദേശിലേക്ക് വാഴത്തണ്ടില്‍ കെട്ടി വെച്ച് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകള്‍ ആണ് ബി എസ് എഫ് പിടിച്ചെടുത്തത്.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ദക്ഷിണ ബംഗാള്‍ അതിര്‍ത്തിക്ക് കീഴിലുള്ള 70-ാം ബറ്റാലിയനിലെ സൈന്യം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് എന്ന് ബി എസ് എഫ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

dss

317 മൊബൈല്‍ ഫോണുകളാണ് ബി എസ് എഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഏകദേശം 38,83,000 രൂപയാണ് ഈ മൊബൈല്‍സ ഫോണുകളുടെ വില കണക്കാക്കിയിരിക്കുന്നത്.പാഗ്ല നദിയില്‍ വാഴത്തണ്ടില്‍ കെട്ടിയ ചില പ്ലാസ്റ്റിക് പാത്രങ്ങള്‍ ബംഗ്ലാദേശിലേക്ക് ഒഴുകുന്നത് അതിര്‍ത്തി ഔട്ട്പോസ്റ്റായ ലോധിയയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടതായി ബി എസ് എഫ് പ്രസ്താവനയില്‍ പറഞ്ഞു.

'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍

ഇതോടെ സൈനികര്‍ നദിയില്‍ നിന്ന് കണ്ടെയ്നറുകള്‍ കരക്കെത്തിക്കുകയും തുറന്ന് നോക്കുകയുമായിരുന്നു എന്ന് ബി എസ് എഫ് അറിയിച്ചു. നിയമ നടപടികള്‍ക്കായി ഫോണുകള്‍ ലോക്കല്‍ പോലീസിന് കൈമാറിയിരിക്കുകയാണ്.

ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍

അതേസമയം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് തടയാന്‍ അതിര്‍ത്തി സുരക്ഷാ സേന കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്ന് 70-ാം ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.

ചെലവ് വഹിക്കുന്നത് പ്രവാസി മലയാളികള്‍; വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിചെലവ് വഹിക്കുന്നത് പ്രവാസി മലയാളികള്‍; വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കള്ളക്കടത്ത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ പിടിയിലാകുമെന്നും അവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ബംഗ്ലദേശ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് തടയാന്‍ ബി എസ് എഫ് എടുക്കുന്ന കടുത്ത നടപടികളുടെ ഭാഗമാണ് ഇത് എന്നും ബി എസ് എഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബിലെ ദുര്‍ഗാസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ ഡ്രോണുകള്‍ക്ക് നേരെ ബി എസ് എഫ് സൈനികര്‍ വെടിയുതിര്‍ത്തിരുന്നു.

English summary
BSF has seized mobile phones that were floated into Bangladesh through the river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X