കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ അര്‍ജുന്‍ ഹിറ്റായി, പാകിസ്താന്‍ പേടിച്ചു, മര്യാദരാമനായി..

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഓപ്പറേഷന്‍ അര്‍ജുന്‍- തുടരെത്തുടരെ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്താനെതിരെ പ്രയോഗിക്കാന്‍ ഇന്ത്യ ഗതികെട്ട് കൊണ്ടുവന്ന തന്ത്രം. സംഗതി ഹിറ്റായി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ അര്‍ജുന്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ പാകിസ്താനില്‍ നിന്നും വിളിയെത്തി. പഞ്ചാബ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അസ്ഗര്‍ നവീത്ത് ആണ് ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ(ബിഎസ്എഫ്) ഡയറക്ടര്‍ കെ.കെ ശര്‍മ്മയെ ഫോണില്‍ ബന്ധപ്പെട്ടത്. അതിര്‍ത്തിയിലെ വെടിവെപ്പ് ഇന്ത്യ നിര്‍ത്തണം എന്നായിരുന്നു ആവശ്യം.

തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ് എന്നും അസ്ഗര്‍ നവീത്ത് കെകെ ശര്‍മ്മയെ അറിയിച്ചു. രണ്ട് തവണ അസ്ഗര്‍ നവീത്ത് കെക ശര്‍മ്മയെ വിളിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ തുടരെത്തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിഷേധം ശര്‍മ്മ അറിയിക്കുകയും ചെയ്തു.

bsf

പാകിസ്താനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യ ആവിഷ്‌കരിച്ച തന്ത്രമാണ് ഓപ്പറേഷന്‍ അര്‍ജുന്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ താമസിക്കുന്ന പാക് സെന്യത്തിലെയും ഐഎസ്‌ഐഐയിലെയും മുന്‍ ഉദ്യോഗസ്ഥരുടെ താമസ സ്ഥലങ്ങളും കൃഷിസ്ഥലങ്ങളും ആക്രമിക്കുന്ന പദ്ധതിയാണിത്. ഇതിനായി വിരമിച്ച സൈനികരുടെയും ചാരന്‍മാരുടെയും സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.

English summary
BSF’s Operation Arjun targets border farms, homes of Pak officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X