കള്ളനോട്ടും ബിഎസ്എഫും തമ്മിലെന്ത്!! ചിപ്പും കോഡുമെല്ലാം പുളുവല്ലേ, വ്യാജന്റെ വേരറുക്കാന്‍ സൈന്യം..

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: അതിര്‍ത്തി വഴിയുള്ള കള്ളനോട്ട് കടത്ത് തടയുന്നതിന് ബിഎസ്എഫിന് പരിശീലനം നല്‍കിയേക്കും. കള്ളനോട്ട് തിരിച്ചറിയുന്നതിന് ബിഎസ്എഫിന് പരിശീലനം നല്‍കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കും ബിഎസ്എഫും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി വഴി വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സികളുടെ ഒഴുക്ക് തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നത്.


കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 2000 ന്റെ വ്യാജനോട്ടുകള്‍ വ്യാപകമായി എത്തുന്നത് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ക്കും സമാധാനം നശിച്ചിരിക്കുകയാണ്. ഏറെ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപയുടെ വ്യാജന്‍ അതിര്‍ത്തി കടന്നെത്തുന്നത് ബിഎസ്എഫിനെന്ന പോലെ റിസര്‍വ്വ് ബാങ്കിനും തലവേദനയായിക്കഴിഞ്ഞു.

സുരക്ഷയൊക്കെ എപ്പോഴേ പാളി

സുരക്ഷയൊക്കെ എപ്പോഴേ പാളി

പ്രത്യേക സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന അവകാശവാദത്തോടെ നവംബറില്‍ പ്രാബല്യത്തില്‍ വന്ന 2000 രൂപ നോട്ടുകളിലെ സുരക്ഷാ ഫീച്ചറുകളും വ്യാജ നോട്ടുകളില്‍ അതേ പടി പകര്‍ത്തിയിട്ടുണ്ട്. ഇതോടെയാണ് വ്യാജനോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.

 പരിശീലനം അനിവാര്യം

പരിശീലനം അനിവാര്യം

2000 രൂപയുടെ വ്യാജനോട്ടുകള്‍ എങ്ങനെ തിരിച്ചറിയുവാന്‍ കഴിയും എന്നത് സംബന്ധിച്ച് ബിഎസ്എഫ് ജവാന്മാര്‍ക്കും സൈനികര്‍ക്കും കൃത്യമായ ധാരണയുണ്ടാവണമെന്നും അതിന് പരിശീലനം നല്‍കണമെന്നും പ്രതീക്ഷിക്കുന്നതായും നിലവിലെ സ്ഥിതിവിശേഷത്തിന് പരിഹാരമുണ്ടാകണമെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ പറയുന്നു.

നോട്ട് നിരോധനത്തിനും ഫലമില്ല

നോട്ട് നിരോധനത്തിനും ഫലമില്ല

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെ ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വ്യാജനോട്ട് മാഫിയയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതോടെ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ മാല്‍ഡ- മുര്‍ഷിദാബാദ് ജില്ലയില്‍ വീണ്ടും കള്ളനോട്ട് മാഫിയകള്‍ അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. 50-60 ശതമാനം വരെ സുരക്ഷാ ഫീച്ചറുകളുള്ള വ്യാജനോട്ടുകളാണ് അതിര്‍ത്തിയില്‍ നിന്ന് പിടികൂടുന്നതെന്നാണ് മറ്റൊരു വസ്തുത.

2000നും സൂപ്പര്‍ വ്യാജന്‍

2000നും സൂപ്പര്‍ വ്യാജന്‍

നേരത്തെ ഫെബ്രുവരി എട്ടിന് 2000 രൂപയുടെ 40 വ്യാജനോട്ടുകളുമായെത്തിയ ആളെ ബംഗാള്‍ പൊലീസ് മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് പിടികൂടിയിരുന്നു. നോട്ട് നിരോധത്തിന് ശേഷം രാജ്യത്ത് പിടിയ്ക്കപ്പെടുന്ന കള്ളനോട്ട് വേട്ടയായിരുന്നു ഇത്.

അവകാശവാദങ്ങള്‍ മാത്രമോ

അവകാശവാദങ്ങള്‍ മാത്രമോ

പുതിയ 2000 രൂപ നോട്ടില്‍ ഉണ്ടെന്ന് ആര്‍ബിഐ അവകാശപ്പെടുന്ന 17 സുരക്ഷാ ഫീച്ചറുകളില്‍ മിക്കതും വ്യാജനോട്ടിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടില്‍ മുമ്പില്‍ കാഴ്ചയില്ലാത്തവര്‍ക്ക് മാത്രം തിരിച്ചറിയാന്‍ സഹായിക്കുന്ന രണ്ട് ഫീച്ചറുകള്‍ ഉള്‍പ്പെടെ 13 ഫീച്ചറുകളും മറുവശത്ത് നാല് ഫീച്ചറുകളുമാണുള്ളത്.

English summary
Alarm bells are ringing over seizure of fake notes of Rs 2,000 from India-Bangladesh border.
Please Wait while comments are loading...