കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് കിട്ടാന്‍ ഇനി ഇന്റര്‍നെറ്റ് വേണ്ട

Google Oneindia Malayalam News

ദില്ലി: മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സൗകര്യം വരുന്നു. എന്നാല്‍ ഇത് പരിപൂര്‍ണമായും സൗജന്യമല്ല. നാലൂ രൂപയുടെ സ്‌പെഷ്യല്‍ റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം ഈ സേവനം ലഭിക്കും. ഒരാഴ്ചയ്ക്ക് പത്തു രൂപയും ഒരു മാസത്തിന് 20 രൂപയുമാണ് നല്‍കേണ്ടത്.

യുഎസ്എസ്ഡിയിലൂടെ ഈ സേവനം ലഭ്യമാക്കുന്നതിന് യുടോപ്പിയ മൊബൈല്‍സുമായി ബിഎസ്എന്‍എല്‍ കരാറിലൊപ്പിട്ടു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ ഈസ്റ്റ് സോണിലും സൗത്ത് സോണിലും മാത്രമാണ് സൗകര്യം ലഭിക്കുക.

bsNL

ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനാണ് മൊബൈല്‍ കമ്പനികള്‍ യുഎസ്എസ്ഡി(അണ്‍ സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കളെ അവരുടെ സെര്‍വറുമായി ഘടിപ്പിക്കുന്നത് ഈ സൗകര്യത്തിലൂടെയാണ്. ഇപ്പോള്‍ ബാലന്‍സ് ചെക്ക് ചെയ്യാനും മറ്റും ഈ സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്താറുണ്ട്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം കമ്പനിയുടെ ബിസിനസ് വളര്‍ത്തുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഏത് തരം ഫോണിലും ഈ സൗകര്യം ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത- ഡയറക്ടര്‍ അനുപം ശ്രീവാസ്തവ അറിയിച്ചു.

നേരത്തെ യുഎസ്എസ്ഡി പ്ലാറ്റ് ഫോമില്‍ ഗെയിമിങ് സൗകര്യമൊരുക്കി കൊണ്ട് റിലയന്‍സ് മുന്നോട്ടു വന്നിരുന്നു. കുറഞ്ഞ ചെലവില്‍ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ നല്‍കാനാകുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത.

English summary
State-run BSNL today launched a service wherein its mobile customers will be able to access Facebook without any Internet or data connectivity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X