കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പിയുടെ ദേശീയപാര്‍ട്ടി പദവി പോകും

Google Oneindia Malayalam News

ലഖ്‌നൊ: ബഹന്‍ജി മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളില്‍ രണ്ട് സീറ്റുകളായിരുന്നു ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്താന്‍ ബി എസ് പിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ കിട്ടിയതാകട്ടെ ഒരേയൊര് സീറ്റും. ഹരിയാനയില്‍ ഒരു സീറ്റില്‍ ജയിച്ച ബി എസ് പിക്ക് മഹാരാഷ്ട്രയില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന മായാവതിയുടെ ബി എസ് പിക്ക് അന്ന് തന്നെ ദേശീയ പാര്‍ട്ടി സ്ഥാനം പോകേണ്ടതായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബി എസ് പിക്ക് കുറച്ചുസമയം കൂടി കിട്ടി. രണ്ട് സീറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍ ബി എസ് പിക്ക് ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമാകാതെ നോക്കാമായിരുന്നു. എന്നാല്‍ ഹരിയാനയിലെ പൃത്‌ലയില്‍ ചന്ദ് ശര്‍മയുടെ വിജയത്തിലൊതുങ്ങി ബി എസ് പി.

mayawati

ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമായാല്‍ ഇന്ത്യ മുഴുവന്‍ ഒരേ ചിഹ്നത്തില്‍ മത്സരിക്കാന്‍ ബി എസ് പിക്ക് പറ്റില്ല. ദേശീയ മാധ്യമങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനും മായാവതിക്ക് പറ്റില്ല. ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമാകാതിരിക്കാന്‍ സി പി ഐ, ബി എസ് പി, എന്‍ സി പി എന്നീ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ജാതി രാഷ്്ട്രീയത്തിന് പേരുകേട്ട ബി എസ് പി സ്വന്തം തട്ടകമായ ഉത്തര്‍ പ്രദേശിന് പിന്നാലെ മറ്റിടങ്ങളിലും നാമാവശേഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍. ഹരിയാനയില്‍ ബ്രാഹ്മണ്‍ കാര്‍ഡ് ഇറക്കി അരവിന്ദ് ശര്‍മയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി നടത്തിയ നീക്കവും ഫലിച്ചില്ല. മായാവതിക്ക് ഒപ്പം ഒട്ടേറെ ബ്രാഹ്മണ നേതാക്കള്‍ ഹരിയാനയില്‍ പ്രചാരണത്തിനെത്തിയിരുന്നു.

English summary
BSP set to lose status as national party. BSP ended up winning one seat in Haryana and none in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X