കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി; അരുൺ ജെയ്റ്റ്ലിയുടെ പ്രത്യേകതകൾ...

  • By Desk
Google Oneindia Malayalam News

ദില്ലി: ജിഎടി ബിൽ പാർലമെന്റിൽ പാസാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. 2019 ലെ ജനറൽ തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂർണ്ണ ബജറ്റ് കൂടിയാണ് ഇത്. തിങ്കളാഴ്ചട നടക്കുന്ന പാർലമെന്റിലെ നാലാം സെക്ഷനിലാണ് ധനമാന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുക.

ഇതിന് മുമ്പ് അവതരിപിച്ചതുപോലെയല്ല, ജിഎസ്ടി നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകത 2018-19 വർഷത്തെ ബജറ്റിനുണ്ട്. ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന പതിനാറാം ലോക്സഭയിലെ ധനകാര്യംമന്ത്രിയായ അരുൺജെയ്റ്റ്ലിയുടെ ജനനം 1952 ഡിസംബർ 28നാണ്. ആദ്യമായാണ് ഇദ്ദേഹം കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുന്നത്.

Arun Jaitley

എൻഡിഎ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായും നിയമ മന്ത്രിയായും ചുമതലയേറ്റിരുന്നെങ്കിലും ധനകാര്യമന്ത്രിയാകുന്നത് ഇതാദ്യമായാണ്. കോർപ്പറേറ്റ് അഫെയർസ് മന്ത്രിയായും ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായും അരുൺ ജെയ്റ്റ്ലി പ്രവർത്തിച്ചിട്ടുണ്ട്. വ്യവസായ മന്ത്രിയായിരിക്കെ ഇന്ത്യക്ക് വൻ നേട്ടങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പഞ്ചാബിലെ ഹിന്ദു ബ്രാഹ്മണ കുടുബത്തിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. 1959-67 കാലഘട്ടത്തിൽ ദില്ലിയിലെ സെന്റ് സേവിയേർസ് സ്കൂളിലായിരുന്നു സ്കൂൾ കാലഘട്ടം. 1973ൽ എസ്ആർസിസിയിൽ നിന്നും കോമേഴ്സിൽ ബിരുദമെടുത്ത അദ്ദേഹം 1977ൽ ദില്ലി സർവ്വകലാശാലയിൽ നിയമത്തിൽ ബിരുദമെടുത്തു. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ കൂടിയാണ് അദ്ദേഹം.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എബിവിപിയുടെ സജീവ പ്രവർത്തകനായിരുന്നു അരുൺ ജെയ്റ്റ്ലി. 1974ൽ ദില്ലി സർവ്വകലാശാല ചെയർമാൻ ആയിരുന്നു ജെയ്റ്റ്ലി. 1989ലെ വിപി സിങ് സർക്കാരിന്റെ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കൂടിയായിയരുന്നു അരുൺ ജെയ്റ്റ്ലി. 1991 മുതൽ ബിജെപിയിലെ ദേശീയ എക്സിക്യൂട്ടിവ് മെമ്പറാണ്.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. തുടർന്ന് രാജ്യസഭാംഗമായ ജെയ്റ്റ്ലി 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേക്കുകയായിരുന്നു.

English summary
The Union Budget for 2018-19 is scheduled to be presented on February 1. It is a significant event because it is the last full budget ahead of the 2019 general election. The last full Budget to be presented by Finance Minister Arun Jaitley in the forthcoming session of Parliament beginning on Monday will be unlike his previous four such exercises because of the complete overhaul of the indirect tax regime effected by implementing the Goods and Services Tax (GST) last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X