കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്‍ട്ടികള്‍ച്ചറിന് 2200 കോടി

തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ ബജറ്റില്‍ കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്

Google Oneindia Malayalam News
 budget

ദില്ലി: രാജ്യത്തെ മത്സ്യ രംഗത്തെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 6000 കോടിയുടെ പുതിയ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 'മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ കൂടുതൽ പ്രാപ്തരാക്കുന്നതിനായി 6,000 കോടി രൂപ മുതൽമുടക്കിൽ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയ്ക്ക് കീഴിൽ സർക്കാർ ഒരു ഉപപദ്ധതി ആരംഭിക്കും'.- ബജറ്റില്‍ പറയുന്നു. രാജ്യത്തെ മത്സ്യ സമ്പദ് വർധിപ്പിക്കുക, കർഷകരുടെ ക്ഷേമം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. കർഷക സഹകരണ സംഘങ്ങള്‍ക്കായി 2516 കോടിയുടെ കമ്പ്യൂട്ടർവൽക്കരണ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗപരിപാലനം, പാല്‍ മേഖലകള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണനയുണ്ട്. എംഎസ്എംഇ മൂല്യ ശൃംഖലയുമായി സംയോജിപ്പിച്ച് അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, സ്കെയിൽ, എത്തിച്ചേരൽ എന്നിവ മെച്ചപ്പെടുത്താൻ അവരെ പ്രാപ്തരാക്കുന്ന പരമ്പരാഗത കരകൗശല വിദഗ്ധർക്കും കരകൗശല തൊഴിലാളികൾക്കുമുള്ള സഹായ പാക്കേജായ പ്രധാനമന്ത്രി വിശ്വ കർമ്മ കൗശൽ സമ്മാൻ മാറിയിട്ടുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

അവസാന സമ്പൂർണ്ണ ബജറ്റ്

അവസാന സമ്പൂർണ്ണ ബജറ്റ്

2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് പാർലമെന്റില്‍ അവതരിക്കുന്നത്. സർക്കാറിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് ധനകാര്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. 2014 മുതലുള്ള സർക്കാരിന്റെ ശ്രമങ്ങൾ എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കിയിട്ടുണ്ട്. ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായി.

അടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കരഅടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കര

 ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർന്നു

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർന്നു

കഴിഞ്ഞ 9 വർഷത്തിനിടയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ 10-ൽ നിന്ന് 5-ആം സ്ഥാനത്തേക്ക് വളർന്നു. ലോകം ഇന്ത്യയെ ഉജ്ജ്വലനക്ഷത്രമായി അംഗീകരിച്ചിട്ടുണ്ട്, ഈ വർഷത്തെ നമ്മുടെ വളർച്ച 7.0% ആണെന്ന് കണക്കാക്കപ്പെടുന്നു, ഇത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും ഉയർന്നതാണ്, പകർച്ചവ്യാധിയും യുദ്ധവും കാരണമായ ആഗോള മാന്ദ്യം ഉണ്ടായിട്ടും ഇന്ത്യ മുന്നേറിയെന്നും ധാനകാര്യമന്ത്രി പറഞ്ഞു.

വളർച്ച നിരക്ക് കുറഞ്ഞാലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും...വളർച്ച നിരക്ക് കുറഞ്ഞാലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും...

 വികസനത്തിന്റെ ഫലങ്ങൾ എല്ലാ വിഭാഗങ്ങളിലേക്കും

വികസനത്തിന്റെ ഫലങ്ങൾ എല്ലാ വിഭാഗങ്ങളിലേക്കും

ഉക്രെയ്‌നിലെ യുദ്ധം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികളുടെ ഈ കാലത്ത്, ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ ജി 20 പ്രസിഡൻസി ഒരു അതുല്യമായ അവസരമാണ് നൽകുന്നത്. വികസനത്തിന്റെ ഫലങ്ങൾ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്ന സമ്പന്നവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നതെന്നും ബജറ്റില്‍ പറയുന്നു.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

കോവിഡ്-19 മഹാമാരിയുടെ കാലത്ത്,

കോവിഡ്-19 മഹാമാരിയുടെ കാലത്ത്,

കോവിഡ്-19 മഹാമാരിയുടെ കാലത്ത്, 80 കോടിയിലധികം ആളുകൾക്ക് 28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണിയായി കിടന്നുറങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കി. 2023 ജനുവരി 1 മുതൽ എല്ലാ അന്തോദയ, മുൻഗണനാ കുടുംബങ്ങൾക്കും അടുത്ത ഒരു വർഷത്തേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഒരു പദ്ധതി നമ്മള്‍ നടപ്പിലാക്കുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

നടപ്പുവർഷത്തെ സാമ്പത്തിക വളർച്ച

നടപ്പുവർഷത്തെ സാമ്പത്തിക വളർച്ച

നടപ്പുവർഷത്തെ സാമ്പത്തിക വളർച്ച 7% ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. വെല്ലുവിളികൾക്കിടയിലും സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണ്, വിശാലമായ പരിഷ്‌കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്രയാസകരമായ സമയങ്ങളിൽ മികച്ച പ്രകടനം നടത്താൻ നമ്മളെ സഹായിച്ചുവെന്നും ബജറ്റ് പ്രസംഗം ആരംഭിച്ചുകൊണ്ട് ധനകാര്യവകുപ്പ് മന്ത്രി പറുന്നു.

English summary
Budget 2023: 6000 crore new scheme for fisheries sector: 2200 crore for horticulture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X