കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് നടക്കണമെന്ന് ലീഗ്, വിവാദങ്ങള്‍ക്കില്ല.. ബജറ്റ് ഓണ്‍ ട്രാക്ക്, പിന്തുണച്ച് കോണ്‍ഗ്രസും!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മലപ്പുറം എം പിയുമായ ഇ അഹമ്മദ് നിര്യാതനായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങുന്നു. ബജറ്റ് സമ്മേളനം സമാധാനപരമായി നടക്കണമെന്ന മുസ്ലിം ലീഗിന്റെ അഭിപ്രായത്തോടെയാണ് ആശങ്കകള്‍ക്ക് അവസാനമായത്.

Read Also: അഹമ്മദിന്റെ മക്കളെ ആശുപത്രിയില്‍ തടഞ്ഞതെന്തിന്.. ബജറ്റ് മുന്‍നിര്‍ത്തി 'ജയലളിത'യാക്കാന്‍ ശ്രമം നടന്നു?

മുസ്ലിം ലീഗിന് ദേശീയ താല്‍പര്യമാണ് വലുതെന്ന് മുസ്ലിം ലീഗ് എം പി പി വി അബ്ദുള്‍ വഹാബ് വ്യക്തമാക്കി. ഇ അഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ നടന്ന സംഭവങ്ങള്‍ സഭയില്‍ ഉന്നയിക്കില്ല എന്നും പി വി അബ്ദുള്‍ വഹാബ് പറഞ്ഞു.

സഭയില്‍ ഉന്നയിക്കില്ല

സഭയില്‍ ഉന്നയിക്കില്ല

ഇ അഹമ്മദിന്റെ മകനും മരുമകളും ഡോക്ടര്‍മാരാണ്. എന്താണ് സംഭവിച്ചത് എന്ന കാര്യം അവര്‍ക്ക് അറിയാം. ഡോക്ടര്‍മാരായിട്ടും അവരെ അകത്ത് കടക്കാന്‍ അനുവനദിക്കാത്തതില്‍ അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം സഭയില്‍ ഉന്നയിച്ച് വിവാദമുണ്ടാക്കാന്‍ ലീഗ് ആഗ്രഹിക്കുന്നില്ല.

പ്രധാനം ദേശീയതാല്‍പര്യം

പ്രധാനം ദേശീയതാല്‍പര്യം

മുസ്ലിം ലീഗിന് പ്രധാനം ദേശീയ താല്‍പര്യമാണ്. അതുകൊണ്ട് തന്നെ ബജറ്റ് നടപടികള്‍ മുന്നോട്ട് പോകണം. തങ്ങളുടെ ആദരണീയനായ എം പിയുടെ വിയോഗത്തിനിടെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ പരാതിയില്ലെന്ന് പറഞ്ഞ മുസ്ലിം ലീഗിന്റെ നിലപാട് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണെന്നാണ് പൊതു അഭിപ്രായം.

വിട്ടുപറയാതെ കോണ്‍ഗ്രസ്

വിട്ടുപറയാതെ കോണ്‍ഗ്രസ്

ബജറ്റ് അവതരണത്തിന് കോണ്‍ഗ്രസ് പിന്തുണ സര്‍ക്കാരിന് കിട്ടിയതായാണ് വിവരം. അതേസമയം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി ചില നേതാക്കള്‍ പ്രതികരണം അറിയിക്കുന്നുമുണ്ട്. കീഴ് വഴക്കം മാനിച്ച് സഭ നിര്‍ത്തിവെക്കണം എന്നാണ് കമല്‍നാഥിനെ പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്തായാലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല.

ബജറ്റ് ഓണ്‍ ട്രാക്ക്

ബജറ്റ് ഓണ്‍ ട്രാക്ക്

അന്തരിച്ച ഇ അഹമ്മദ് എം പിക്ക് അനുശോചനം അറിയിച്ച ശേഷം ബജറ്റ് അവതരണം സാധാരണ പോലെ നടക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുന്നുണ്ട്. സ്പീക്കറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

ആശുപത്രിയില്‍ സംഭവിച്ചത്

ആശുപത്രിയില്‍ സംഭവിച്ചത്

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദ് എംപിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മക്കളെയും ബന്ധുക്കളെയും തടഞ്ഞതാണ് വിവാദമായത്. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ എഇ അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഹമ്മദിനെ കാണാന്‍ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനുമതി നിഷേധിച്ചതോടെ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഇടപെടുകയും സംഭവം വിവാദമാകുകയുമായിരുന്നു.

മോശമായി പെരുമാറിയെന്നും ആരോപണം

മോശമായി പെരുമാറിയെന്നും ആരോപണം

ഇ അഹമ്മദിന്റെ മക്കളോട് ആശുപത്രി അധികൃതര്‍ മോശമായി പെരുമാറുകയും ചെയ്തു എന്നും ആരോപണമുണ്ട്. ഇ അഹമ്മദിന്റെ മകനും മരുമകളും ഡോക്ടര്‍മാരാണ്. മണിക്കൂറോളം കാത്തുനിന്നിട്ടും അനുവദിച്ചില്ല എന്ന് മകന്‍ നസീര്‍ അഹമ്മദ് പറഞ്ഞിരുന്നു. മറ്റ് മക്കളായ റയീസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍സാദ് എന്നിവരും ആശുപത്രിയില്‍ എത്തി. ഇതോടെയാണ് പ്രതിഷേധങ്ങളും തുടങ്ങി.

സോണിയ ഗാന്ധിയും

സോണിയ ഗാന്ധിയും

ഇ അഹമ്മദിനെ കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയും പാര്‍ട്ടി നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും സോണിയാ ഗാന്ധിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. പാതിരാത്രിയോടെയാണ് സോണിയ ഗാന്ധി മടങ്ങിയത്.

ആശുപത്രിയില്‍ പ്രതിഷേധം

ആശുപത്രിയില്‍ പ്രതിഷേധം

വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനു മുമ്പ് അനുമതി തേടിയില്ലെന്നും ഇ അഹമ്മദിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ലീഗ് നേതാക്കളും അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നു മക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയശേഷമാണ് അധികൃതര്‍ ബന്ധുക്കളെ അകത്തേക്ക് കയറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എംപിമാരും നേതാക്കളും ആശുപത്രിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

English summary
Budget to go ahead, say sources amid speculation after E Ahamed's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X