''അവളപ്പോള്‍ പപ്പാ..എന്നലറിക്കരഞ്ഞിരുന്നു;എനിക്കു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ''-13കാരിയുടെ പിതാവ്
നോയ്ഡ:നോയ്ഡയിലെ ബുലന്ദ് സഹറില്‍ താമസിക്കുന്ന ഗൃഹനാഥന്‍ കരഞ്ഞുകൊണ്ട് വാര്‍ത്താലേഖകരോട് പറഞ്ഞ വാക്കുകളാണിത്. കണ്‍മുന്നില്‍ ഭാര്യയും കൗമാരക്കാരിയായ മകളും പീഡിപ്പിക്കപ്പെടുന്നതു കണ്ടു നില്‍ക്കേണ്ടി വന്ന ആഘാതത്തില്‍ നിന്ന് ഇനിയും മുക്തനല്ലാത്ത ഇദ്ദേഹം പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കിയില്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്.
രണ്ടു ദിവസം മുന്‍പാണ് നോയ്ഡയില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം ഷാജഹാന്‍ പൂരിലേക്കുള്ള യാത്രാമധ്യേ ആക്രമിക്കപ്പെട്ടത്. അര്‍ധരാത്രി ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിനു നേരെ വലിയ ഇരുമ്പുകഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ കവര്‍ച്ച സംഘം വാഹനത്തിലുളളവരെ പിടിച്ചിറക്കി പുരുഷന്മാരെ ബന്ദികളാക്കുകയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
ബലാത്സംഗത്തിനിരയായ യുവതിയും 13 കാരിയായ പെണ്‍കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ് .സംഭവത്തില്‍ പ്രതികളെന്ന് കരുതുന്നവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നടുക്കം വിട്ടുമാറാത്ത സംഭവത്തെ കുറിച്ചും മകളെ കുറിച്ചും ഈ പിതാവ് പറയുന്നതെന്തെന്നു കേള്‍ക്കൂ....

എനിക്കൊന്നും ചെയ്യാനായില്ല..
അക്രമികള്‍ മോളെ വലിച്ചു കൊണ്ടു പോവുമ്പോള്‍ അവള്‍ അലറിക്കരഞ്ഞത് പപ്പാ എന്നു വിളിച്ചായിരുന്നു. എനിക്ക് നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ

ഇല്ലെങ്കില്‍ ആത്മഹത്യ
മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം . അല്ലാത്ത പക്ഷം തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യചെയ്യും.

നാണക്കേട് കാരണം വീട്ടിലേക്ക് പോയില്ല
സംഭവം നടന്നതിനുശേഷം നാണക്കേടോര്‍ത്ത് വീട്ടിലേയ്ക്ക് പോയില്ല. ഒരു സുഹൃത്തിന്റെ കൂടെയാണ് താമസം. ഇവിടെ എത്രദിവസം താമസിക്കാന്‍ കഴിയുമെന്നറിയില്ല.

നാടുവിടാനാണ് തീരുമാനം
സംഭവത്തിനു ശേഷം മകള്‍ സംസാരിക്കുന്നില്ല. ചിലപ്പോള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ ഇനി ഏതായാലും താത്പര്യമില്ല .മകളെയും കൊണ്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കാനാണ് തീരുമാനം .അവളുടെ സ്കുളും മാറ്റണം.

തലയ്ക്ക് പരിക്ക്
ആക്രമണത്തിനിടെ തലക്ക് മാരകായുധം കൊണ്ട് പരിക്കേറ്റ മകള്‍ അപകടനില തരണം ചെയ്തുവരുന്നേയുളളൂ.












Click it and Unblock the Notifications