Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: സ്ത്രീധനം നൽകാതെ മരുമകളെ വീട്ടിൽ കയറ്റില്ലന്ന് ഗൃഹനാഥൻ; പിന്നാലെ ബുൾഡോസറുമായി യുപി പോലീസ്

ഉത്തർപ്രദേശിൽ ബുൾഡോസർ രാഷ്ട്രീയം ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഒന്നാണ്. അക്രമാസക്തരായ പ്രതികൾക്കെതിരെ ബുൾഡോസറുകൾ ഉപയോഗിച്ചത് വിവാദമായിരുന്നു. ഇപ്പോഴിതാ യുപി പോലീസ് വീണ്ടും ബുൾഡോസറുമായി എത്തിയിരിക്കുകയാണ്.

പക്ഷേ ഇത്തവണ കുടുംബ കലഹം തീർക്കാനാണ് യുപി പോലിസിന്റെ ബുൾഡോസറിലെ വരവ്. ബിജ്‌നോർ ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.

up

വീട്ടിൽ നിന്ന് പുറത്തായതോടെ നൂതൻ മാലിക് എന്ന യുവതി കോടതിയെ സമീപിച്ചു. തുടർന്ന് വിഷയത്തിൽ ഇടപ്പെട്ട അലഹബാദ് കോടതി യുവതിയെ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിക്കാൻ സഹായിക്കാൻ സിറ്റി പോലീസിനോട് ഉത്തരവിട്ടു. പിന്നാലെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. പോലീസ് സംഘം യുവതിയേയും കൂട്ടി ഭർത്താവിന്റെ വീട്ടിലെത്തിയെങ്കിലും ഭർത്താവ് റോബിൻ യുവതിയെ വീട്ടിൽ പ്രവേശിക്കാൻ അനുവധിച്ചില്ല.

പിന്നാലെ ഇത് ഹൈക്കോടതി ഉത്തരവാണെന്നും വീടിന്റെ വാതിൽ തുറക്കണമെന്നും പോലീസ് ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. എന്നാൽ വീട്ടുകാർ ഈ അറിയിപ്പും ഗൌനിച്ചില്ല. തുടർന്ന് ഇനിയും വഴങ്ങിയില്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് വീടിന്റെ ഗേറ്റ് തകർക്കുമന്ന് പോലീസ് കുടുംബത്തിന് മുന്നറിയിപ്പ് നൽകി ഇതോടെയാണ് യുവതിയുടെ ഭർത്താവും അമ്മായി അച്ഛനും പോലീസിന് വഴങ്ങിയത്.

നിലവിൽ പോലീസ് യുവതിയെ ഭർത്താവിന്റെ വീട്ടിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥിതി സാധാരണ നിലയിലാണെന്ന് ബിജ്‌നോർ പോലീസ് സൂപ്രണ്ട് പ്രവീൺ രഞ്ജൻ സിംഗ് പറഞ്ഞു. ബുൾഡോസർ കാണിച്ച് നിർബന്ധം ചെലുത്തിയാണ് വീട്ടുകാർ സമ്മതിക്കാൻ കാരണമായതെന്ന് പോലീസ് പറയുന്നു. നൂതൻ മാലിക് എന്ന യുവതി അഞ്ച് വർഷം മുമ്പാണ് റോബിൻ സിംഗിനെ വിവാഹം കഴിച്ചത്.

എന്നാൽ വിവാഹത്തിന് പിന്നാലെ സ്ത്രീധന പ്രശ്നവും ആരംഭിച്ചെന്ന് യുവതിയുടെ പിതാവ് പറയുന്നു. തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ നൂതൻ മാലിക്കിനെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും അഞ്ച് ലക്ഷം രൂപയും ബൊലേറോ കാറും ആവശ്യപ്പെട്ടിരുന്നതായും യുവതിയുടെ പിതാവ് പറഞ്ഞു. എന്നാൽ ആവശ്യപ്പെട്ടത് നൽകാൻ സാധിക്കാതായതോടെ യുവതിയെ ഭർത്താവ് മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. 2019 മുതൽ ഞങ്ങൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പിതാവിന് പറയുന്നു.

പപ്പടം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ഒരുപാട് കഴിക്കാൻ വരട്ടെ... ദോഷങ്ങൾ ഏറെയുണ്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+