ജമ്മുവില്‍ ബസ് പാലത്തില്‍ നിന്ന് വീണ് 7 മരണം; അപകടത്തില്‍പ്പെട്ടത് വൈഷ്‌ണോ ദേവി തീര്‍ത്ഥാടകരുടെ ബസ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് പാലത്തില്‍ നിന്ന് വീണ് അപകടം. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. 75 യാത്രക്കാരുമായി അമൃത്സറില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ജമ്മു ജില്ലയിലെ കത്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ജജ്ജാര്‍ കോട്ലിക്ക് സമീപമാണ് അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് എന്നും മറ്റുള്ളവരെ പ്രാദേശിക പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും ജമ്മു ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നി ലവാസ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

തിങ്കളാഴ്ച രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ ഒരു ട്രാക്ടര്‍ ട്രോളി തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായതിന്റെ ഞെട്ടല്‍ മാറും മുന്‍പെയാണ് പുതിയ സംഭവം. ഈ അപകടത്തില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാനസ മാതാ ക്ഷേത്രത്തില്‍ നടന്ന മതപരമായ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.
ക്ഷേത്രത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടം നടന്നത്. ഡ്രൈവര്‍ക്ക് ട്രാക്ടര്‍ ട്രോളിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രോളി തൂണില്‍ ഇടിക്കുകയും തുടര്‍ന്ന് തോട്ടിലേക്ക് വീഴുകയുമായിരുന്നു.












Click it and Unblock the Notifications