Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ തീര്‍ത്ഥാടകരുമായി പോയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 ഓളം പേര്‍ മരിച്ചു. മധ്യപ്രദേശി ധാര്‍ ജില്ലയിലെ മഛലിയഘട്ടില്‍ തിങ്കളാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. ഇന്‍ഡോറില്‍നിന്ന് രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ഗാലിയകോട്ടിലേക്ക് മുസ്ലിം തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്.

എതാണ്ട്150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 60ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഐ.ജി വിപിന്‍ മഹേശ്വരി പറഞ്ഞു. പരിക്കേറ്റ 24ഓളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

accident-b

ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, ഇരുട്ടും കുത്തനെയുള്ള ഇറക്കവും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുസ്സഹമാക്കി.ബസിലുണ്ടായിരുന്നവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

രാജ്ഘര്‍ മേഖലയിലെ മലമ്പാതയില്‍ക്കൂടി വരുമ്പോള്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+