Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം; പ്രധാനമന്ത്രി പറഞ്ഞത് ഒന്ന്, നിയമം മറ്റൊന്ന്, സുപ്രീം കോടതി വിശദീകരണം തേടി

പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ചതില്‍ നിന്നു വ്യത്യസ്തമാണ് പിന്നീട് നടന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ദില്ലി: അസാധുവാക്കിയ പഴയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം അവസരം നല്‍കാത്തതില്‍ സുപ്രീംകോടതിക്ക് അതൃപ്തി. പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ചതില്‍ നിന്നു വ്യത്യസ്തമാണ് പിന്നീട് നടന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ആദ്യം പ്രഖ്യാപിച്ച സമയപരിധി പിന്നീട് മാറ്റിയത് ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് മുമ്പ് മറുപടി നല്‍കണം. കേസ് അടുത്ത മാസം 11ന് വീണ്ടും വാദം കേള്‍ക്കും.

നവംബര്‍ എട്ടിലെ പ്രഖ്യാപനം

കഴിഞ്ഞ നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാണെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് കൈയിലുള്ള ഈ നോട്ടുകള്‍ മാറികിട്ടാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടാവുമെന്നും പറഞ്ഞിരുന്നു.

തീരുമാനം മാറ്റി

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി ഡിസംബര്‍ 30 വരെയാണ് നോട്ട് മാറാന്‍ അവസരം നല്‍കിയത്. ഇതിന് പ്രത്യേക നിയമം കൊണ്ടുവരികയും ചെയ്തു. പ്രധാനമന്ത്രിയുടെ വാക്കിനല്ല, നിയമത്തിനാണ് പ്രധാനമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയില്‍ പറഞ്ഞു.

 ജനങ്ങളുടെ പ്രതിസന്ധി മുന്‍കൂട്ടി കണ്ടില്ല

ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. നോട്ട് മാറാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കാതെ, നോട്ട് നിരോധിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രതിസന്ധി നിങ്ങള്‍ മുന്‍കൂട്ടി കണ്ടില്ലെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ പറഞ്ഞു.

ഹര്‍ജിക്കാരില്‍ വിധവയും

ഡിസംബറിന് ശേഷം ആര്‍ബിഐ പഴയ നോട്ടുകള്‍ സ്വീകരിച്ചില്ലെന്ന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിക്കുകയാണ് കോടതി. ഹര്‍ജിക്കരില്‍ ഒരു വിധവയും ഉള്‍പ്പെടും.

 കോടതിയുടെ ചോദ്യം

എന്‍ആര്‍ഐ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 30ന് നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് അതുണ്ടായില്ല. ഇത്തരക്കാരെ പ്രത്യേക ഗണത്തില്‍പ്പെടുത്തി അവസരം നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ആര്‍ബിഐയോട് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+