കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനിലെ അംബേദ്കറുടെ വസതി മഹാരാഷ്ട സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നു

  • By Gokul
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ പഠന കാലയളവില്‍ ലണ്ടനില്‍ താമസിച്ചിരുന്ന വസതി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നു. അംബേദ്കര്‍ താമസിച്ചിരുന്ന ലണ്ടനിലെ കിംഗ് ഹെന്റി റോഡിലുള്ള 2050 ചതുരശ്ര അടി സ്ഥലം സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായാണ് വാങ്ങുക.

യു.കെയിലുള്ള ഫെഡറേഷന്‍ ഓഫ് അബേദ്ക്കറൈറ്റ്‌സ് ആന്റ് ബുദ്ധിസ്റ്റ് ഓര്‍ഗനൈസേഷനാണ് വസതി ലേലം ചെയ്യുകയാണെന്ന് സര്‍ക്കാരിനെ അറിയിച്ചത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്‌തെന്നും വസതി വാങ്ങുന്നതില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും സംസ്ഥാന ജലമന്ത്രി നിതില്‍ റൗത്ത് പറഞ്ഞു.

ambedkar-house

1921-22ല്‍ അംബേദ്കര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പഠിച്ചിരുന്നു. ഈ കാലയളവില്‍ താമസിച്ചിരുന്ന വസതിയാണ് ലേലം ചെയ്യുന്നത്. ഏകദേശം 40 കോടി രൂപയാണ് വസതിയുടെ വില കണക്കാക്കുന്നത്. മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് പ്രൊജക്ടിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കറും വസതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണഘടനയ്ക്ക് പ്രഥമരൂപം നല്‍കിയ വ്യക്തി എന്ന നിലയിലാണ് അംബേദ്കര്‍ അറിയപ്പെടുന്നത്. ദളിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പല അവകാശങ്ങളും അവര്‍ക്കുവേണ്ടി നേടിക്കൊടുക്കുന്നതില്‍ അംബേദ്കര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം അദ്ദേഹം ആദരിച്ചു.

English summary
Maharashtra Govt should consult on buying Ambedkar's London house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X