Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമ ബംഗാളില്‍ തൃണമൂലിന് വീണ്ടും ജയം; തിരിച്ചുപിടിക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മഹേഷ്താല നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. തൃണമൂല്‍ എംഎല്‍എ ആയിരുന്ന കസ്തൂരി ദാസിന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ദുലാല്‍ ചന്ദ്ര ദാസ് വിജയിച്ചു.

Mamata

വര്‍ഷങ്ങളോളം സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ഈ മണ്ഡലം. 2011ലാണ് ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 2016ല്‍ വീണ്ടും തൃണമൂല്‍ സ്ഥാനാര്‍ഥി തന്നെ ജയിച്ചു. ഇത്തവണ തിരിച്ചുപിടിക്കാന്‍ സിപിഎം കഠിന പരിശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

സിപിഎമ്മിന് വേണ്ടി പ്രവാത് ചൗധരിയാണ് മല്‍സരിച്ചത്. ബിജെപിക്ക് വേണ്ടി സുജിത് കുമാര്‍ ഘോഷും മല്‍സര രംഗത്തുണ്ടായിരുന്നു. ത്രികോണ മല്‍സരം ശക്തമാകുമെന്ന് കരുതിയരുന്നെങ്കിലം ജനം വോട്ട് ചെയ്തത് തൃണമൂലിന് തന്നെ. മണ്ഡലം രൂപീകരച്ച ശേഷം നടന്ന ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ ഏഴെണ്ണത്തിലും സിപിഎമ്മായിരുന്നു വിജയിച്ചത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് മഹേഷ്താല മണ്ഡലം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. ബിജെപി എവിടെയും ജയിച്ചിട്ടില്ല. ഉത്തരാഖണ്ഡിലെ ഒരു മണ്ഡലത്തില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ബിഹാറില്‍ ആര്‍ജെഡിയും ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും വിജയിച്ചു.

ബിഹാറില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ജോക്കിഹട്ടില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി ഷാനവാസാണ് മികച്ച വിജയം നേടിയത്. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിന്റെ ശക്തനായ സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍ഷിദ് ആലത്തെ പരാജയപ്പെടുത്തിയാണ് ഷാനവാസിന്റെ വിജയം. ജെഡിയുവിന് സിറ്റിങ് മണ്ഡലമാണ് നഷ്ടമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+