കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വെടിപൊട്ടിച്ച് കുമാരസ്വാമി! കോണ്‍ഗ്രസ്-ദള്‍ സഖ്യം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല

  • By
Google Oneindia Malayalam News

ബെംഗളൂരു: മെയ് 19 ലെ ഉപതിരഞ്ഞെടുപ്പോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ പല അട്ടിമറികളും ഉണ്ടാകുമെന്ന് സൂചന.ബിജെപിയെ സംബന്ധിച്ചോളം സര്‍ക്കാരിനെ താഴെയിറക്കാന്‍ മറ്റൊരു സുവര്‍ണാവസരം ഇല്ല. മെയ് 19 ന് നടക്കുന്ന ഉപതിര‍ഞ്ഞെടുപ്പോട് കൂടി കാര്യങ്ങള്‍ തകിടം മറിഞ്ഞേക്കും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിക്കാന്‍ ആയില്ലേങ്കില്‍ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിച്ചേക്കും.

<strong>പ്രധാനമന്ത്രി രാഹുല്‍ തന്നെന്ന് എംകെ സ്റ്റാലിന്‍!! ഡിഎംകെ 30 സീറ്റിന് മുകളില്‍ നേടിയാല്‍ കളി മാറും</strong>പ്രധാനമന്ത്രി രാഹുല്‍ തന്നെന്ന് എംകെ സ്റ്റാലിന്‍!! ഡിഎംകെ 30 സീറ്റിന് മുകളില്‍ നേടിയാല്‍ കളി മാറും

അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം പ്രതീക്ഷിച്ചപോലെ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണമുയര്‍ത്തിയിരിക്കുകയാണ് മുഖ്യമന്ത്രി കുമാരസ്വാമി. വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

 സിറ്റിങ്ങ് സീറ്റ്

സിറ്റിങ്ങ് സീറ്റ്

മെയ് 19 നാണ് കോണ്‍ഗ്രസിന്‍റെ രണ്ട് സിറ്റിങ്ങ് സീറ്റുകളായ കുണ്ഡഗോളിലും ചിഞ്ചോളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കുണ്ടഗോളില്‍ എംഎല്‍എയായിരുന്ന സിഎസ് ഷിവല്ലിയുടെ മരണത്തോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചിഞ്ചോളിയില്‍ എംഎല്‍എ ഉമേഷ് ജി ജാഥവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

 വലിയ നഷ്ടം

വലിയ നഷ്ടം

ഉമേഷ് ജാഥവ് കല്‍ബുര്‍ഗിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഇവിടെ കോണ്‍ഗ്രസിന്‍റെ മല്ലികാര്‍ജ്ജുന ഗാര്‍ഗേയോടാണ് ജാഥവ് മത്സരിച്ചത്. കഴിഞ്ഞ തവണ 630 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് കുണ്ഡഗോള്‍ പിടിച്ചെടുത്തത്. ഇത്തവണ ഷിവല്ലിയുടെ ഭാര്യയാണ് ഇവിടെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. അതേസമയം ബിജെപിയ്ക്കായി ഇറങ്ങുന്നത് ശിവല്ലിയുടെ ശക്തനായ എതിരാളിയായിരുന്ന ചികന്‍ഗൗഡര്‍.

 പിടിച്ചെടുക്കാന്‍ ബിജെപി

പിടിച്ചെടുക്കാന്‍ ബിജെപി

ചിഞ്ചോളില്‍ ഉമേഷിന്‍റെ മകന്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. രണ്ട് മണ്ഡലത്തിലും വളരെ നേരിയ പ്രതീക്ഷമാത്രമാണ് കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്. ഇവിടെ വിജയിച്ചാല്‍ ബിജെപിക്ക് സര്‍ക്കാരിനെ താഴെയിറക്കാന്‍ വളരെ എളുപ്പം സാധിക്കും.നിലവില്‍ കോണ്‍ഗ്രസ് 77 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.

 സര്‍ക്കാര്‍ താഴെ വീഴും

സര്‍ക്കാര്‍ താഴെ വീഴും

ദളിന് 37 എംഎല്‍എമാരും. ഒരു ബിഎസ്പി എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്. അതേസമയം ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് 224അംഗ നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം നേടാന്‍ 113 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്.

 അംഗസംഖ്യ കുറയും

അംഗസംഖ്യ കുറയും

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ കൂടി വിജയം ഉറപ്പായാല്‍ അംഗ സംഖ്യ 108 ആകും. ഇതിനോടകം 4 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഒരു എംഎല്‍എയ്ക്ക് മേല്‍ രാജിവെയ്ക്കാന്‍ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.അങ്ങനെയെങ്കില്‍ മാന്ത്രിക സംഖ്യ തൊടാന്‍ ബിജെപിക്ക് എളുപ്പം സാധിക്കും.

 നിലനിര്‍ത്തും

നിലനിര്‍ത്തും

അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ സാധിച്ചാലും മൂന്ന് സിറ്റിങ്ങ് എംഎല്‍എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്.ഇവര്‍ ജയിച്ചാല്‍ ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ബാലി കേറാ മലയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

 പ്രതികരിച്ച് യെദ്യൂരപ്പ

പ്രതികരിച്ച് യെദ്യൂരപ്പ

ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും നേടാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപിയെന്ന് യെദ്യൂരപ്പ പ്രതികരിച്ചു. ബിജെപി വിജയിച്ചാല്‍ നവംബറോടെ വീണ്ടും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സഖ്യസര്‍ക്കാരില്‍ പ്രതിസന്ധി തീര്‍ത്തേക്കുമെന്ന് വിലയിരുത്തുന്നുണ്ട്.

 വെടിപൊട്ടിച്ച് കുമാരസ്വാമി

വെടിപൊട്ടിച്ച് കുമാരസ്വാമി

ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം ശക്തമാക്കുമെന്നും കരുതപ്പെടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനമാണ് എച്ച്ഡി കുമാരസ്വാമി ഉന്നയിച്ചത്.നിലവില്‍ 16-18 നും ഇടയില്‍ സീറ്റുകളാണ് സഖ്യം പ്രതീക്ഷിക്കുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 25 സീറ്റുകള്‍ വരെ നേടാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും കുമാരസ്വാമി പറഞ്ഞു.

English summary
by poll result will determine the fate of karnataka govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X