കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മാജിക്ക് ഫലിച്ചില്ല; ബിജെപി വിരുദ്ധ മഹാസഖ്യത്തിന് ആശ്വാസം

Google Oneindia Malayalam News

പട്‌ന: വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് തിരിച്ചടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടിയ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ബിഹാറില്‍ ബി ജെ പിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് - ജെ ഡി യു - ആര്‍ ജെ ഡി സഖ്യം പത്തില്‍ ആറ് സീറ്റുകള്‍ ജയിച്ചു. 9 സീറ്റില്‍ മത്സരിച്ച ബി ജെ പിക്ക് നാലെണ്ണം ജയിക്കാനേ പറ്റിയുള്ളൂ.

എന്ത് വില കൊടുത്തും ബി ജെ പിയെ തോല്‍പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരമ്പരാഗത ശത്രുക്കളായ നിതീഷ് കുമാറും - ലാലു പ്രസാദ് യാദവും ഒരുമിച്ച് മത്സരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയ കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം കൂടി. ഈ ബി ജെ പി വിരുദ്ധ മഹാസഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 243 അംഗ സഭയില്‍ 145 സീറ്റുള്ള ജെ ഡി യു സര്‍ക്കാരിനെ ഈ തിരഞ്ഞെടുപ്പ് എന്തായാലും ബാധിക്കില്ല.

lalu-nitish

ബിഹാറിന് പുറമെ കര്‍ണാടകയിലും പഞ്ചാബിലും ബി ജെ പി സഖ്യത്തിന് തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടെണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബെല്ലാരി സീറ്റും ബി ജെ പിക്ക് കൈവിട്ടു. ശിക്കാരിപുരയില്‍ മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്. പഞ്ചാബിലെ രണ്ട് സീറ്റുകളില്‍ ശിരോമണി അകാലിദളും കോണ്‍ഗ്രസും ഓരോന്ന് വീതം നേടി.

ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബി ജെ പിക്ക് ഭൂരിപക്ഷം കിട്ടിയത്. മൂന്നില്‍ രണ്ട് സീറ്റുകള്‍ ബി ജെ പിക്ക് കിട്ടിയപ്പോള്‍ ഒരെണ്ണത്തില്‍ കോണ്‍ഗ്രസ് ജയിച്ചു. തിരഞ്ഞെടുപ്പ് തോല്‍വി നിരാശാ ജനകമാണ് എന്ന് ബി ജെ പി വക്താവ് ഷാനവാസ് ഹുസൈന്‍, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ് എന്നിവര്‍ പറഞ്ഞു. ബീഹാറില്‍ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സന്തോഷം അറിയിച്ചു.

English summary
Congress, RJD, JDU alliance in Bihar seems to have over taken BJP in the by polls . BJP left humiliated in Karnataka and Punjab also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X