കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ക്കാരന്റെ 'ആപ്പിന്' സുക്കര്‍ബര്‍ഗിന്റെ അഞ്ച് കോടി ഡോളര്‍

  • By അക്ഷയ്‌
Google Oneindia Malayalam News

ബെംഗളൂരു: കണ്ണൂര്‍ സ്വദേശി ബൈജു ആരംഭിച്ച അപ്ലിക്കേഷന് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അഞ്ച് കോടി ഡോളര്‍ സാമ്പത്തിക സഹായം. അറിവ് പകര്‍ന്നു നല്‍കുന്നതിനായി ആരംഭിച്ച ബൈജൂസ് ആപ്പ് എന്ന അപ്ലിക്കേഷന്റെ പ്രോത്സാഹനത്തിനാണ് സാമ്പത്തിക സഹായം. തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് കമ്പനിക്കാണ് സുക്കര്‍ബര്‍ഗും ഭാര്യ ചാനും കൂടി ആരംഭിച്ച സന്നദ്ധ സംഘടനയായ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് അമ്പത് മില്ല്യന്‍ നിക്ഷേപിക്കുന്നത്.

സ്‌കൂള്‍ തലത്തിന് പുറമെ പ്രധാന എന്‍ട്രന്‍സ് പരീക്ഷകളായ ക്യാറ്റ്, മാറ്റ്, ജിമാറ്റ്, നീറ്റ്, ഐഎഎസ് പരീക്ഷകള്‍ക്കും ബൈജുവിന്‍റെ ആപ്പ് ഉപയോഗപ്രദമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആപ്പിന്റെ സേവനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. വിദ്യാഭ്യാസ മേഖലയ്ക്ക് ബൈജുവിന്റെ ആപ്പ് വളരെ പ്രയോജനമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സഹായം സുക്കര്‍ബര്‍ഗ് നല്‍കിയിരിക്കുന്നത്.

Byju

5.5 ദശലക്ഷം പേരാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇതില്‍ 2,50,000 ഉപയോക്താക്കള്‍ ആപ്പ് വര്‍ഷാവര്‍ഷം പണമടച്ച് ഉപയോഗിക്കുന്നവരാണ്. 2003 ബാംഗ്ലൂരില്‍ വെച്ച് അവധിക്കാലം ചിലവിടുന്നതിനിടയില്‍ തന്റെ ചില സുഹൃത്തുക്കളെ ഐഐഎം പ്രവേശന പരീക്ഷയായ ക്യാറ്റ് എഴുതുന്നതിനുള്ള പഠനരീതികള്‍ പരിശീലിപ്പിക്കുക ഉണ്ടായി. ബൈജുവിന്റെ രീതി പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതോടെയാണ് ഈ രംഗത്തേക്ക് തിരിയാന്‍ ബൈജു തയ്യാറാവുന്നത്.

വീഡിയോ ലെസണും ഇന്ററാക്ടീവ് സെഷന്‍സും ഉള്‍പ്പെടുത്തിയാണ് ബൈജുവിന്റെ പരിശീലന രീതി. രസതന്ത്രം, ഗണിതം, ജീവശാസ്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയ വിഷങ്ങളിലാണ് ക്ലാസുകള്‍ നല്‍കുന്നത്. വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നല്‍കുന്നുണ്ട്. കോച്ചിങ് സെന്ററിന് നല്‍കുന്ന ഭീമമായ തുക നോക്കുമ്പോള്‍ കുറഞ്ഞ തുക മാത്രമേയുള്ളൂ എന്നതാണ് ബൈജൂസ് ആപ്പിന്റെ പ്രത്യേകത. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയായ ബൈജു എന്‍ജീനിയറിങ്ങ് പഠനത്തിന് ശേഷം വിദേശത്ത് ജോലിയിലിരിക്കെ അപ്രതീക്ഷിതമായാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വന്നത്.

English summary
Education technology start-up Byju’s, owned by Think and Learn Pvt. Ltd, on Thursday said it has raised $50 million from the Chan Zuckerberg Initiative, and existing investors Sequoia Capital, Belgian investment firm Sofina SA, Lightspeed Venture Partners and Times Internet Ltd. Byju also raised about $5 million in venture debt from InnoVen Capital in two tranches between September 2015 and March this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X