Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുൻതൂക്കം; 32 മുതൽ 38 വരെയെന്ന് സി വോട്ടർ സർവ്വേ

ദില്ലി; കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് സി വോട്ടർ സർവ്വേ ഫലം. 70 അംഗ നിയമസഭയിൽ 32 മുതൽ 38 സീറ്റ് വരേയാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. അതേസമയം ബിജെപിക്ക് 26 മുതൽ 32 സീറ്റുകൾ വരെയും സർവ്വേ പ്രവചിക്കുന്നുണ്ട്. 2017 ൽ 57 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി ഭരണം പിടിച്ചത്. കോൺഗ്രസിന് 11 സീറ്റുകളായിരുന്നു ലഭിച്ചത്.

BJP Congress

കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. കോൺഗ്രസും ബി ജെ പിയും മാറി മാറിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണ പതിവ് അനുസരിച്ച് കോൺഗ്രസാണ് അധികാരത്തിൽ ഏറേണ്ടത്. ഇത്തവണ ശക്തമായ മത്സരങ്ങളയിരുന്നു പല മണ്ഡലങ്ങളിലും അരങ്ങേറിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 57 സീറ്റ് നേടിയ ബി ജെ പി ഇത്തവണ 60 സീറ്റുകൾ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം കോൺഗ്രസ് ക്യാമ്പുകളും പ്രതീക്ഷ ഉയർന്ന നിലയിലാണ്.

ഇരു പാർട്ടികൾക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ സ്വതന്ത്രരുടെ നിലപാടുകളായിരിക്കും നിർണായകമായേക്കുക. പ്രധാനമായും യമുനോത്രി, കോട്വാർ, കേദാർനാഥ്, തെഹ്റി എന്നീ മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നിലപാടുകളാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം മാന്ത്രിക സംഖ്യ തൊടാനായില്ലേങ്കിൽ ബി ജെ പി എം എൽ എമാരെ അടർത്തിയെടുക്കുമോയെന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിൽ ഉണ്ട്. ഈ സാഹചര്യത്തിൽ എം എൽ എമാരെ സുരക്ഷിതമായി റിസോർട്ടുകളിലേക്ക് മാറ്റാനുള്ള പദ്ധതിയും കോൺഗ്രസ് ഒരുക്കുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ റിസോർട്ടിലേക്കായിരിക്കും എം എൽ എമാരെ മാറ്റിയേക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.

ഉത്തരഖണ്ഡ്- മറ്റ് സർവ്വേ പ്രവചനങ്ങൾ

എ ബി പി സി വോട്ടർ സർവ്വേ 26 മുതൽ 32 വരെ സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് 32 മുതൽ 38 സീറ്റുകൾ വരേയും സാധ്യത പറയുന്നു. ഇന്ത്യ ന്യൂസ് സർവ്വേ 32 മുതൽ 41 വരെയാണ് സീറ്റുകൾ പ്രവചിക്കുന്നത്. കോൺഗ്രസിന് 27 മുതൽ 35 വരേയും ഇന്ച്യ ടിവി സി എൻ എക്സ് സർവ്വേ 35 മുതൽ 43 വരെ സീറ്റുകൾ ബി ജെ പിക്കും 24 മുതൽ 32 വരെ സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+