കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റേഷന്‍ വാങ്ങാന്‍ പോയ യുവാവിനെ വെടിവച്ചുകൊന്നു', യുപിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്ത്. ഉത്തര്‍ പ്രദേശില്‍ റേഷന്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയ യുവാവിനെ വെടിവച്ചു കൊന്നുവെന്ന് ആരോപണം. വെടിയേറ്റ് മരിച്ച മുഹമ്മദ് വക്കീലിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

ദരിദ്ര കുടുംബത്തിലെ അംഗമായ മുഹമ്മദ് വക്കീല്‍ സമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും പറയപ്പെടുന്നു. യുപിയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പുണ്ടാകുകയും 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പലരും അതീവ ഗുരുതരാവസ്ഥയിലാണ്. 32കാരനായ മുഹമ്മദ് വക്കീല്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതനായത്. ഭര്‍ത്താവ് റേഷന്‍ വാങ്ങാന്‍ പോയതായിരുന്നുവെന്ന് ഭാര്യ ഷബീന പറഞ്ഞു...

സംഘര്‍ഷം, വെടിവയ്പ്

സംഘര്‍ഷം, വെടിവയ്പ്

വീട്ടിലേക്ക് അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് പുറത്തുപോയതായിരുന്നു മുഹമ്മദ് വക്കീല്‍. പിന്നീട് അറിഞ്ഞത് ഇദ്ദേഹം പോലീസ് വെടിയേറ്റ് മരിച്ചുവെന്നതാണ്. വ്യാഴാഴ്ചയാണ് ലഖ്‌നൗവിലെ അമീനാബാദിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിവയ്പുണ്ടായതും വക്കീല്‍ കൊല്ലപ്പെട്ടതും.

 ദൗലത്ത്ഗഞ്ചിലാണ് വീട്

ദൗലത്ത്ഗഞ്ചിലാണ് വീട്

ദൗലത്ത്ഗഞ്ചിലാണ് മുഹമ്മദ് വക്കീലിന്റെ വീട്. വാടകയ്ക്ക് എടുത്ത ഓട്ടോ റിക്ഷ ഓടിച്ചാണ് മുഹമ്മദ് വക്കീല്‍ ജീവിക്കുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് കൂലിപ്പണിക്കാരനാണ്. വര്‍ഷങ്ങളായി തങ്ങളറിയുന്നവരാണ് വക്കീലിന്റെ കുടുംബമെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമരത്തിന് പോയിട്ടില്ല

സമരത്തിന് പോയിട്ടില്ല

മുഹമ്മദ് വക്കീല്‍ സമരത്തിന് പോയിട്ടില്ലെന്ന് മാതാവ് നജ്മ പറയുന്നു. കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിവെക്കാം എന്ന് കരുതിയത്. തുടര്‍ന്ന് വക്കീലിനെ പറഞ്ഞയക്കുകയായിരുന്നുവെന്ന് നജ്മ കരഞ്ഞുകൊണ്ട് പറയുന്നു.

വൈകീട്ട് അഞ്ച് മണിക്ക്

വൈകീട്ട് അഞ്ച് മണിക്ക്

നജ്മയ്ക്ക് ഏഴ് മക്കളാണ്. മൂത്ത മകനാണ് വക്കീല്‍. രണ്ടു പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. വൈകീട്ട് അഞ്ച് മണിക്കാണ് വക്കീലിന് വെടിയേറ്റുവെന്ന വിവരം അറിഞ്ഞതെന്ന് സഹോദരന്‍ ഷമീം പറഞ്ഞു. ആരാണ് വെടിവച്ചതെന്ന് അറിയില്ല. ആശുപത്രിയിലെത്തിയപ്പോള്‍ വക്കീല്‍ മരിച്ചുവെന്ന് അവിടെയുള്ളവര്‍ പറഞ്ഞുവെന്നും ഷമീം കൂട്ടിച്ചേര്‍ത്തു.

വീട്ടിലെത്തിക്കാന്‍ സമ്മതിച്ചിട്ടില്ല

വീട്ടിലെത്തിക്കാന്‍ സമ്മതിച്ചിട്ടില്ല

മൃതദേഹം വീട്ടിലെത്തിക്കാന്‍ പോലീസ് സമ്മതിച്ചിട്ടില്ല. നേരിട്ട് ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോകുമെന്നാണ് പറയുന്നത്. പോലീസിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. ബന്ധുക്കളില്‍ പലരും മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷമീം പറഞ്ഞു. വക്കീലിന്റെ വീടിന് അടുത്തുവച്ച് കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്.

Recommended Video

cmsvideo
Modi government plans to change Citizenship Amendment bill | Oneindia Malayalam
മായാവതിയുടെ ആവശ്യം

മായാവതിയുടെ ആവശ്യം

വിവാദമായ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. എന്‍ഡിഎ കക്ഷികള്‍ തന്നെ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അനിശ്ചിതത്വം കേന്ദ്രം അവസാനിപ്പിക്കണം. പ്രക്ഷോഭകര്‍ സമാധാനപരമായ സമരം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.

എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്

English summary
CAA protests: UP man was out to get ration when he was shot, says family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X