കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍ അവതരണത്തിനിടെ അമിത് ഷായെ തടസപ്പെടുത്തി പ്രതിപക്ഷം; പ്രക്ഷേപണം നിര്‍ത്തിവെച്ച് രാജ്യസഭാ ടിവി

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര മന്ത്രി അമിത ഷായെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നത് പ്രക്ഷേപണം ചെയ്യാതെ രാജ്യസഭാ ടിവി. അസം സ്വദേശികളുടെ താത്പര്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് അമിത് ഷാ വിശദീകരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയത്.

പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്

എന്നാല്‍ ഈ സമയം രാജ്യസഭാ ടിവി തത്സമയ പ്രക്ഷേപണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അല്‍പസമയത്തിന് ശേഷം പ്രക്ഷേപണം വീണ്ടും ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം അവസാനിച്ചിരുന്നു.

rajya sbha

അതേസമയം, ഈ ബില്ല് ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുകയാണെന്ന് അമിത് ഷാ പറഞ്ഞു. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞാൻ തയ്യാറാണ്. സഭയില്‍ നിന്ന് ഇറങ്ങി പോകുന്നതിന് പകരം തന്നെ കേള്‍ക്കാനും കാര്യങ്ങള്‍ മനസിലാക്കാനും പ്രതിപക്ഷം തയ്യാറാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും അമിത് ഷാ.

നമ്മള്‍ പാകിസ്താനല്ല, നമ്മള്‍ വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണ്; പൗരത്വ ഭേദഗതി തെറ്റായ തീരുമാനംനമ്മള്‍ പാകിസ്താനല്ല, നമ്മള്‍ വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണ്; പൗരത്വ ഭേദഗതി തെറ്റായ തീരുമാനം

Recommended Video

cmsvideo
Citizenship bill; will BJP manage a smooth sail? | Oneindia Malayalam

ഈ ബിൽ ന്യൂനപക്ഷ വിരുദ്ധമല്ല. ഇതിനകം ഇന്ത്യയിൽ താമസിക്കുന്ന ഒരു ന്യൂനപക്ഷത്തെയും ഒഴിവാക്കില്ല. എന്നാൽ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന മുസ്ലീങ്ങള്‍ക്ക് എങ്ങനെ പൗരത്വം നൽകാനാവും? ഇത് സാധ്യമാക്കിയാൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

English summary
Citizenship Amendment Bill; Rajya Sabha TV briefly stops telecast of proceedings when oppn members heckle Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X