മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ 'പണി കിട്ടും'; കേസ് മരുമക്കൾക്കെതിരെ, പുതിയ നിയമം ഇങ്ങനെ...
ദില്ലി: ഇന്ത്യയിലെ 70 ശതമാനം വൃദ്ധരും ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി സന്നദ്ധ സംഘടന ഹെല്‍പ്‍ഏജ്‍ ഇന്ത്യ നടത്തിയ പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുതിര്‍ന്നവര്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ചുള്ള ദേശീയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു റിപ്പോർട്ട് പുറഫത്ത് വന്നിരുന്നത്. സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം കുടുംബങ്ങളും മുതിര്‍ന്നവരെ സംരക്ഷിക്കുന്നത് ഒരു ബാധ്യതയാണെന്ന് വെളിപ്പെടുത്തി എന്നായിരുന്നു സർവ്വെയിൽ വ്യക്തമായിരുന്നത്.
മുതിര്‍ന്ന ആളുകളുടെ എണ്ണംകൊണ്ട് ഏറ്റവും വലിയ പ്രശ്‍നം നേരിടുന്നത് ജപ്പാന്‍ ആണ്. എന്നാല്‍ അവിടെ മുതിര്‍ന്നവര്‍ക്ക് ജോലി നല്‍കിയാണ് അവരെ സാമൂഹിക സംവിധാനത്തിന്‍റെ ഭാഗമായി നിലനിര്‍ത്തുന്നത്. ഈ അവസ്ഥ ഇന്ത്യയിലും വരുമെന്നാണ് ഹെല്‍പ്‍ഏജ്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത്. നിലവിലെ അവസ്ഥയ്‍ക്ക് വലിയ മാറ്റംവരാന്‍ കാരണം വിദ്യാഭ്യാസ സമ്പ്രദായം ആണെന്നും പഠനത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാൽ ഇതിലെല്ലാം ഒരു മാറ്റം വരാൻ നിയമ പരിഷ്ക്കരണവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സർക്കാർ.

മരുമക്കൾക്കെതിരെ ശക്തമായ നടപടി
പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിഷ്കർഷിച്ച്കൊണ്ടുള്ള നിയമ ഭേദഗതിക്കാണ് സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് 2007ലെ വയോജന സംരക്ഷണ നിയമം ഭേഗദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ പാർലമെന്റിൽ ഉടൻ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രായമായവരെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെ കേസെടുക്കാൻ നിഷികർശിക്കുന്നതാണ് കരട് ബിൽ.
Recommended Video

മന്ത്രിസഭയുടെ അംഗീകാരം
ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. മരുമക്കളിൽ നിന്ന് നഷ്ടപരിഹാരമായി 10000 രൂപ ഈടാക്കാനുള്ള നിർദേശവും ഭേദഗതി നിയമത്തിൽ നിന്ന് എടുത്ത് കളഞ്ഞിട്ടുണ്ട്. അതിന് പകരം, കൂടുതൽ വരുമാനമുള്ളവർ കൂടുതൽ തുക നൽകണം എന്ന വ്യവസ്ഥ കൊണ്ടു വരും. എൺപത് വയസിന് മുകളിലുള്ള മാതാപിതാക്കളാണ് മക്കൾ സംരക്ഷിക്കുന്നില്ലെന്ന് പരാതി നൽകുന്നത് എങ്കിൽ പരാതിക്ക് മുൻഗണന ലഭിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.

കർശന ശിക്ഷ വിധി
നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷാവിധിയാണ് പരാമർസിക്കുന്നത്. മൂന്ന് മാസത്തെ ജയിൽ ശിക്ഷയോ 5000 രൂപ പിഴയൊടുക്കുകയോ വേണം. വൃദ്ധരായ മാതാപിതാക്കളെ മക്കളോ, മാതാപിതാക്കളോ സംരക്ഷിക്കുന്നില്ലെങ്കിൽ അവർക്ക് ട്രൈബ്യൂണലിനം സമീപിക്കുകയും ചെയ്യാം. അതുമാത്രമല്ല എല്ലാ പോലീസ് സ്റ്റേഷനുകലിലും മുതിർന്നവർക്കായി നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നു.

സംഘടനകൾ രജിസ്റ്റർ ചെയ്യണം
അഗതി മന്ദിരങ്ങളിലും മറ്റും എത്തിക്കുന്ന മാതാപിതാക്കൾക്ക് അവിടെ പീഡനങ്ങൾ സഹിക്കേണ്ടി വരുന്ന സാഹചര്യങ്ങളും രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ അഗതി മന്ദിരങ്ങളിലും വീടുകളിലുമെത്തി വയോജനങ്ങൾക്ക് ശുശ്രൂഷ നൽകുന്ന സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും, ഇത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ നിർദേശങ്ങളും കരട് ബില്ലിൽ വ്യക്തമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications