ഊർജ്ജമേഖലയിൽ മോദി വിപ്ലവത്തിന് കേന്ദ്രം: 10 പുതിയ ആണവ നിയലങ്ങള്‍ക്ക് അനുമതി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് പത്ത് ആണവറിയാക്ടറുകള്‍ നിർമിക്കുന്നതിന് കേന്ദ്ര ക്യാബിനറ്റിന്‍റെ അനുമതി. 7000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിക്കാന്‍ കഴിയുന്ന ആണവറിയാക്ടറുകൾ ന്യൂക്ലിയർ പവർ കോർപ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിർമിക്കുക. രാജ്യത്ത് ആദ്യമായാണ് ഇത്രയധികം ആണവറിയാക്ടറുകൾ തദ്ദേശീയമായി നിർമിക്കുന്നതിനുള്ള പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുന്നത്.

രാജസ്ഥാനിലെ മഹ ബൻസ്വര, മധ്യപ്രദേശിലെ ചുട്ക, കർണ്ണാടകയിലെ കൈഗ, ഹരിയാനയിലെ ഖൊരഖ്പൂർ എന്നിവിടങ്ങളിലായാണ് പത്ത് സമ്മർദ്ദിത ഘനജല റിയാക്ടറുകൾ (പിഎച്ച്ഡബ്ല്യൂആർ) സ്ഥാപിക്കുക. നിലവില്‍ രാജ്യത്തെ 22 ന്യൂക്ലിയർ പ്ലാന്‍റുകളിൽ നിന്നായി 6780 മെഗാവാട്ട് ഈർജ്ജമാണ് ഉൽപ്പാദിപ്പിക്കുന്നത്. 2022 ആകുമ്പോഴേയക്ക് 6700 മെഗാവാട്ട് കൂടി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

 തൊഴില്‍ സാധ്യത തുറക്കുന്നു

തൊഴില്‍ സാധ്യത തുറക്കുന്നു

70,000 രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 33,400 പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽ നൽകുന്നതായിരിക്കുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല ‌

വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല ‌

ആണവോർജ്ജ കരാറിൽ ഒപ്പുവച്ചിട്ടും വിദേശരാജ്യങ്ങളില്‍ നിന്ന് സാങ്കേതികവിദ്യയും നിർമ്മാണ സാമഗ്രികളും ലഭിക്കുന്നതിനുള്ള കാലതാമസം മറികടക്കുന്നതിന് വേണ്ടിയാണ് തദ്ദേശീയമായി ഘനജല റിയാക്ടറുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര ഊർജ്ജ മന്ത്രാലയം മുന്നോട്ടുവച്ചത്.

റഷ്യയ്ക്ക് തിരിച്ചടി

റഷ്യയ്ക്ക് തിരിച്ചടി

ആണവദാതാക്കളുടെ സംഘടനായ എൻഎസ്ജിയിൽ അംഗത്വം നൽകിയില്ലെങ്കിൽ റഷ്യയുമായുള്ള ആണവസഹകരണം അവസാനിപ്പിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ സഹകരണത്തോടെ നിർമ്മിച്ച കൂടംകുളം ആണവനിലയത്തിലെ അഞ്ച്, ആറ് ആണവ റിയാക്ടറുകള്‍ക്കുള്ള ധാരണാ പത്രം മുന്നോട്ടുകൊണ്ടുപോകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ച വൺ റോഡ്, വൺ ബെൽറ്റ് പദ്ധതിയിൽ ചൈനയ്ക്കൊപ്പം റഷ്യയും സഹകരിക്കുന്നതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുള്ളത്. ചൈനയില്‍ സമ്മർദ്ദം ചെലുത്തി റഷ്യ ഇന്ത്യയ്ക്ക് എൻഎസ്ജി അംഗത്വം നേടിത്തന്നില്ലെങ്കില്‍ ഇന്ത്യ-റഷ്യ ബന്ധത്തിൽ വിള്ളലേൽക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ഹെവി വാട്ടർ റിയാക്ടർ

എന്താണ് ഹെവി വാട്ടർ റിയാക്ടർ

സമ്പുഷ്ടീകരിക്കാത്ത സ്വാഭാവിക യുറേനിയവും ഹെവി വാട്ടറും, ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടർ. ന്യൂക്ലിയർ വിസ്ഫോടനത്തിൽ ന്യൂട്രോണുകളെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഹെവി വാട്ടർ ഉപയോഗിക്കുന്നത്. റിയാക്ടറിനെ ശീതീകരിക്കുന്നതിനും ഹെവി വാട്ടർ ഉപയോഗിക്കുന്നു. പ്രകൃതിദത്ത യുറേനിയം ഉപയോഗിക്കാമെന്നതാണ് ഇത്തരം ആണവ റിയാക്ടറുകളുടെ മേന്മ.

English summary
The Union Cabinet cleared on Wednesday the building of 10 new nuclear power plants to add 7000MW to India's nuclear power generation capacity. These will be the indigenous 700 MW pressurised heavy water reactors (PHWRs).
Please Wait while comments are loading...