ലോക്ക് ഡൗണ്‍: ഡിജിപിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ക്യാബിനറ്റ് സെക്രട്ടറി
ദില്ലി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാരുടേയും ഡിജിപിമാരുടേയും യോഗം വിളിച്ചു ചേര്‍ത്ത് കേന്ദ്ര ക്യാമ്പിനറ്റ് സെക്രട്ടറി. നിസാമൂദ്ദിനിലെ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരുടെ സംബര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത കുറവുണ്ടായി. ഇത് കോവിഡ്-19 ന്‍റെ വ്യാപന സാധ്യത വര്‍ധിപ്പിച്ചു. അതില്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളേടുയം സമ്പര്‍ക്ക പട്ടിക യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും ക്യാമ്പിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വിദേശികള്‍ വിസ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിദേശികള്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും വിസ നിയമ ലംഘന ചട്ടം അനുസിരിച്ച നടപടിയെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും പങ്കെടുത്തു.

പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന പദ്ധതി അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ നടപ്പാക്കണമെന്നും ക്യാമ്പിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗുണഭോക്താക്കൾക്കുള്ള പണ കൈമാറ്റവും ഇതിൽ ഉൾപ്പെടും. സാമൂഹിക അകലം ഉറപ്പാക്കി വേണം പദ്ധതി ഗുണഭോക്താക്കളിലേക്ക് ആനുകൂല്യം എത്തിക്കാന്‍. കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രാജ്യമെമ്പാടും ഫലപ്രദമായി നടക്കുന്നുണ്ടെന്നും യോഗം വിലയിരിത്തി.
സാമൂഹിക അകലം ഉറപ്പുവരുത്തുമ്പോഴും അന്തർസംസ്ഥാന ചരക്ക് ഗതാഗതം ഒരു തടസ്സവുമില്ലാതെ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് ക്യാമ്പിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ ഉത്പാദനം ഉറപ്പ് വരുത്തുന്നതിനോടൊപ്പം തന്നെ അത്തരം വസ്തുക്കളുടെ വിതരണ ശൃംഖല നിലനിർത്തുന്നുണ്ടെന്നുള്ളതും പ്രധാനപ്പെട്ടതാണെന്നും ക്യാമ്പിനറ്റ് സെക്രട്ടറി വ്യക്തമാക്കി.












Click it and Unblock the Notifications