കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്നത് നിർഭാഗ്യകരം, അദ്ദേഹം വളരെ സമർത്ഥൻ; രഘുറാം രാജൻ

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ 'പപ്പു' എന്നു പരിഹസിക്കുന്നത് നിർഭാഗ്യകരമെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. വയനാട് എംപിയായ രാഹുൽ ഗാന്ധി വളരെ അഝികം സമർത്ഥനായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

1


'പപ്പു എന്ന ചിത്രം നിർഭാഗ്യകരമാണ്. ഒരു പതിറ്റാണ്ടോളം താൻ അദ്ദേഹവുമായി പല മേഖലകളിലും സംവദിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഒരു പപ്പുവല്ല. അദ്ദേഹം വളരെ സമർത്ഥനായ മിടുക്കനായ, വളരെ അധികം ജിജ്ഞാസയുള്ള വ്യക്തിയാണ്', രഘുറാം രാജൻ പറഞ്ഞു. 'എന്ത് വിഷയങ്ങൾക്കാണ് മുൻഗണ നൽകേണ്ടതെന്ന കാര്യത്തിൽ ആദ്യം തന്നെ വ്യക്തമായൊരു ധാരണ വേണം, അതിന് ആത്യന്തികമായ വേണ്ടത് കാര്യങ്ങളെ വിലയിരുത്താനുളള കഴിവാണ്. തനിക്ക് തോന്നുന്നത് അദ്ദേഹത്തിന് അത് ചെയ്യാനുള്ള കഴിവുണ്ടെന്നാണ്',രഘുറാം രാജൻ പറഞ്ഞു.

'തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് അബദ്ധത്തില്‍', മാപ്പ് പറഞ്ഞുവെന്ന് സിന്ധ്യ'തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് അബദ്ധത്തില്‍', മാപ്പ് പറഞ്ഞുവെന്ന് സിന്ധ്യ

2


ഭാരത് ജോഡോ യത്ര ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിനാലാണ് ഞാൻ യാത്രയുടെ ഭാഗമായത്.ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയപ്പോഴായിരുന്നു രഘുറാം രാജൻ യാത്രയുടെ ഭാഗമായത്. ഒരു മുന്‍ പൊതുസേവകനായോ സാമ്പത്തിക വിദഗ്ധനോ ആയിട്ടല്ല, മറിച്ച് ഒരു ഉത്കണ്ഠയുള്ള പൗരനായാണ് താന്‍ മാര്‍ച്ചില്‍ പങ്കെടുത്തതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ദേശീയ ഐക്യവും സാമുദായിക സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുന്നതിനായി നടക്കുന്ന പ്രബുദ്ധതയുള്ള പൗരൻമാർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു താൻ നടന്നതെന്നും രഘുറാം രാജൻ വിശദീകരിച്ചിരുന്നു.

3


അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്നതിനെ കുറിച്ച് അഭിമുഖത്തിൽ ചോദിച്ചപ്പോൾ മൻമോഹൻ സിങ് നയിച്ച യു പി എ സർക്കാരിന്റെ സാമ്പത്തിക നയങ്ങളേയും താൻ വിമർശിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ധനമന്ത്രി നിർമ്മല സീതാരാമൻ വളരെ കഠിമായ ജോലിയാണ് ചെയ്യുന്നതെന്നും രഘുറാം രാജൻ പറഞ്ഞു. 'നിർമ്മലയുടെ പ്രവർത്തനത്തെ ഞാൻ റാങ്ക് ചെയ്യില്ല, ചെയ്തിട്ടുമില്ല. അവർ കഠിനമായ ജോലിയാണു ചെയ്യുന്നത്.രാജ്യത്തെ മധ്യവർഗത്തിന്റെ അവസ്ഥയാണ് ആശങ്ക ഉണ്ടാക്കുന്നത്', അദ്ദേഹം പറഞ്ഞു.

4


തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്. അതേസമയം വലിയ ബിസിനസ് എല്ലാം മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുമുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് അവർ അവരുടെ കടങ്ങൾ വീട്ടി. ബാങ്കുകൾ അവരുടെ കിട്ടകടങ്ങൾ എഴുതി തള്ളി, അതിനാൽ വലിയ ബിസിനസുകൾ യാതൊരു പ്രതിസന്ധിയും നേരിട്ടില്ല.എന്നാൽ താഴെ തട്ടിലുള്ളവരുടെ സ്ഥിതി കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വളരെ മോശമായിരുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടു, ഇടത്തരം വ്യവസായങ്ങളാകട്ടെ തിരിച്ചടി നേരിട്ടു. ഇപ്പോൾ അവർ തിരിച്ച് വരുന്നുണ്ട്', അദ്ദേഹം പറഞ്ഞു.

ബിആർഎസ് മഹാറാലിയിൽ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് പിണറായിബിആർഎസ് മഹാറാലിയിൽ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് പിണറായി

5


ഈ സാമ്പത്തിക വർഷത്തെ വളർച്ച 7% ആണ്. വർഷത്തിന്റെ തുടക്കത്തിൽ വളർച്ച വേഗത്തിലായിരുന്നു. പകർച്ചവ്യാധിയെ തുടർന്നുണ്ടായ മന്ദഗതിയിൽ നിന്നും വേഗം തിരിച്ച് വരവ് നടത്താനായി. എന്നാൽ വർഷത്തിന്റെ അവസാനഭാഗം പരിശോധിച്ചാൽ നിരക്ക് 5 ശതമാനത്തിലേക്ക് കുറഞ്ഞു. അത് തീർത്തും ആശങ്കാജനകം തന്നെയാണ്.2019 മുതൽ 2022 വരെ പ്രതിവർഷം വളർച്ചയുണ്ടായത് 2.5 ശതമാണ്? അതിൽ നിങ്ങൾ തൃപ്തരാണോ?സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരെപ്പോലെ ഞാൻ സംതൃപ്തനായിരിക്കില്ല', അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ നയങ്ങളെ കടുത്ത ഭാഷയിൽ തന്നെ വിമർശിക്കുന്ന വ്യക്തിയാണ് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് അദ്ദേഹം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല; ആദ്യദിനം തന്നെ കോണ്‍ഗ്രസ് പൂജ്യമായി... 5 എംഎല്‍എമാര്‍ രാജിവച്ചുഈ തിരിച്ചടി പ്രതീക്ഷിച്ചില്ല; ആദ്യദിനം തന്നെ കോണ്‍ഗ്രസ് പൂജ്യമായി... 5 എംഎല്‍എമാര്‍ രാജിവച്ചു

English summary
Calling Rahul Gandhi as Pappu is unfortunate, he is very smart; Raghuram Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X