കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍; ചിത്രങ്ങള്‍ വൈറല്‍

Google Oneindia Malayalam News

ജയ്പൂര്‍: ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍. രാഹുല്‍ ഗാന്ധി എംപിക്കൊപ്പം അദ്ദേഹവും ഇന്ന് പദയാത്രയില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സവായ് മധോപൂരിലെ ഭഡോട്ടിയില്‍ നിന്നാണ് ഇന്ന് രാവിലെ യാത്ര ആരംഭിച്ചത്. ഈ വേളയില്‍ ഒപ്പം ചേര്‍ന്ന രഘുറാം രാജന്‍ അല്‍പ്പ ദൂരം നടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയും രഘുറാം രാജനും പദയാത്രയ്ക്കിടെ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

r

പത്ത് ദിവസം മുമ്പാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്. മധ്യപ്രദേശിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് രാജസ്ഥാനിലെത്തിയത്. പദയാത്ര വലിയ വിജയമാണെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സംവദിക്കാനും കോണ്‍ഗ്രിന്റെ നയങ്ങള്‍ പങ്കുവെക്കാനും അവസരമായി എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

വിസിറ്റ് വിസ നീട്ടണോ? രാജ്യത്തിന് പുറത്തുപോയി വരണം... യുഎഇ പ്രവാസികള്‍ക്ക് തിരിച്ചടിവിസിറ്റ് വിസ നീട്ടണോ? രാജ്യത്തിന് പുറത്തുപോയി വരണം... യുഎഇ പ്രവാസികള്‍ക്ക് തിരിച്ചടി

ഓരോ ദിവസവും 25 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി പദയാത്രയുടെ ഭാഗമായി നടക്കുന്നത്. ദൗസ ജില്ലയില്‍ അല്‍പ്പ നേരത്തെ വിശ്രമത്തിന് ശേഷം യാത്ര തുടരും. രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന അഞ്ചാമത്തെ ജില്ലയാകും ദൗസ. അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ്, ഗോവിന്ദ് ദോട്ടസാര തുടങ്ങി രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നും യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. ബഗ്ദി ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ സെപ്തംബര്‍ 7നാണ് ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടന്ന് യാത്ര മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പിന്നിട്ടാണ് രാജസ്ഥാനിലെത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ 17 ദിവസമാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. 500 കിലോമീറ്ററോളം ഇവിടെ രാഹുല്‍ ഗാന്ധിയും സംഘവും നടക്കും. ശേഷം ഹരിയാനയിലേക്കായിരിക്കും യാത്ര നീങ്ങുക.

ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശികമായ യാത്രകള്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. പ്രിയങ്കാ ഗാന്ധി നയിക്കുന്ന മറ്റൊരു യാത്രയും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം പകരാന്‍ യാത്ര സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി-ആര്‍എസ്എസ് എന്നിവയ്‌ക്കെതിരെയാണ് രാഹുല്‍ ഗാന്ധി യാത്രയ്ക്കിടെ പ്രധാനമായും സംസാരിക്കുന്നത്.

English summary
RBI Former Governor Raghuram Rajan joins Congress Bharat Jodo Yatra With Rahul Gandhi today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X