കുട്ടികള്‍ക്ക് വൃക്ക രോഗങ്ങള്‍ കൂടുന്നു; ബോധവല്‍ക്കരണ പ്രചരണത്തിന് തുടക്കമായി
ദില്ലി: വിട്ടുമാറാത്ത വൃക്ക രോഗങ്ങളുള്ള കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്‍മാരാക്കാനുള്ള പ്രചരണത്തിന് വെള്ളിയാഴ്ച തുടക്കമായി. വിട്ടുമാറാത്ത വൃക്ക രോഗങ്ങളുള്ള കുട്ടികളുടെ എണ്ണം കൂടിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോധ വല്‍ക്കരണ പ്രചരണ പരിപാടികള്‍ ആരംഭിച്ചത്.

പ്രചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വൃക്ക രോഗങ്ങള്‍ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളെ കുറിച്ചും സാങ്കേതികതയെ കുറിച്ചും രക്ഷിതാക്കളെയും പൊതു ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയും. കുട്ടി ഭ്രൂണാവസ്ഥയില്‍ ഉണ്ടാകുന്ന സമയത്ത് കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടോ എന്നറിയാന്‍ ഗര്‍ഭിണികള്‍ വൃക്കരോഗ സംബന്ധമായ പരിശോധന നടത്തണം.
ഓരോ വര്‍ഷവും രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം വരെ വൃക്ക രോഗികള്‍ കൂടി വരികയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൃക്ക രോഗം കുട്ടികളെ പല വിധത്തിലും ബാധിക്കും. ജീവിതാവസാനം വരെ കുട്ടികളെ ഈ രോഗം അലട്ടികൊണ്ടിരിക്കുമെന്ന് സരോജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കിഡ്‌നി ട്രാന്‍പ്ലന്റ് റീനല്‍ സയന്‍സ് തലവന്‍ ഡോ. രമേഷ് ജെയിന്‍ പറയുന്നു. ഈ പ്രചരണം കുട്ടികള്‍ക്കുണ്ടാകുന്ന വൃക്കരോഗങ്ങള്‍ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കണ്ടെത്താനും അതിനുവേണ്ട പരിചരണം നല്‍കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications