കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള രക്ഷകനാകാനാവില്ല..ലണ്ടനിൽ തന്നെ തുടർന്ന് അദാർ പൂനെവാലെ

Google Oneindia Malayalam News

ദില്ലി; വിദേശത്ത് തന്നെ തുടർന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലെ.നേരത്തേ താൻ ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പൂനെവാലെ വ്യക്തമാക്കിയിരുന്നുവെങ്കിലും എന്ന് മടങ്ങുമെന്ന് കൃത്യമായി അറിയില്ലെന്നാണ് കമ്പനി വക്താക്കൾ അറിയിച്ചത്. കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഭീഷണികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തനിക്ക് രാജ്യം വിടേണ്ടി വന്നതെന്ന് ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂനെവാല വ്യക്തമാക്കിയിരുന്നു. നിലവിൽ ലണ്ടനിൽ കഴിയുകയാണ് പൂനെവാലെ.

അസ്ട്രസെനകയും ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർമ്മിക്കുന്നത്.കമ്പനിയുടെ അമിത ആത്മിശ്വാസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ക്കുള്ള ഓഡര്‍ ഇന്ത്യൻ അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നായിരുന്നു പൂനെവാലെയുടെ വിശദീകരണം.

adarpoonawalla-

ജനുവരിയില്‍ കേസുകളുടെ എണ്ണം കുറഞ്ഞതോടെ രണ്ടാം തരഗം അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അധികൃതരില്‍ നിന്ന് കൂടുതല്‍ ഓഡര്‍ ലഭിച്ചിരുന്നില്ല. ഓഡര്‍ ലഭിച്ചിരുന്നെങ്കില്‍ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമായിരുന്നുവെന്നും പൂനെവാലെ വ്യക്തമാക്കിയിരുന്നു.വാക്സിൻ ആവശ്യം ഇന്ത്യയിൽ പല മടങ്ങായി ഉയർന്നതോടെ താൻ വലിയ സമ്മർദ്ദമാണ് നേരിടുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദാർ പൂനെവാലെ വെളിപ്പെടുത്തി.

ഇന്ത്യക്കാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സെറം മേധാവി അറിയിച്ചിരിക്കുന്നത്. ജുലൈ വരെ വാക്സിൻ ക്ഷാമം നേരിടേണ്ടി വരുമെന്നും പൂനെവാല ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വാക്സിൻ ആവശ്യം വർധിച്ചതോടെ വിദേശത്ത് വെച്ച് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ് സെറം. അതേസമയം സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ആഗോള രക്ഷകനാകാനാവിലെന്നും പൂനെവാലെ പറയുന്നു. വളരെ ഭീമാകാരമായ ദൗത്യമാണ് വാക്സിൻ നിർമ്മാണം. ഞാൻ ഏറ്റെടുത്ത വെല്ലുവിളി ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. മറ്റുള്ളവർ ഈ വെല്ലുവിളി ഏറ്റെടുത്തിരുന്നുവെങ്കിൽ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നതെന്നും പൂനെവാലെ പറഞ്ഞു.

Recommended Video

cmsvideo
Strange e pass applications in Kerala | Oneindia Malayalam

ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ

പ്രതിവര്‍ഷം നൂറ് കോടി ഡോസുകളാണ് സെറം കമ്പനിയുടെ നിലവിലെ ഉത്പാദനശേഷി. ജൂലായോടെ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും പ്രതിമാസ ഉത്പാദനം 60-70 ദശലക്ഷം ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസായി വര്‍ധിപ്പിക്കാനാണ് കമ്പനിയുട െലക്ഷ്യമെന്നും പൂനെവാലെ വ്യക്തമാക്കിയിരുന്നു.

കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ

English summary
Can't be a global savior..Adar Poonawalla continues in london
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X