Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല: സീറ്റ് വിഭജനത്തില്‍ അമരീന്ദറിന്റെ മറുപടി

അമൃത്സര്‍: രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ കഴിയുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്ത് 13 ലോക്സഭ സീറ്റുകള്‍ മാത്രമുണ്ടായിരിക്കെ 177 പേരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനായി പരിഗണിക്കുക സാധ്യമല്ല. വിജയ സാധ്യത മാത്രമ കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടുള്ളത്. ഇതിനൊപ്പം അനുഭവ പാടവമുള്ള യുവനേതാക്കള്‍ക്കും പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്.

എല്ലാവരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാനാവില്ല. അവര്‍ പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നുവെന്നും അമരീന്ദര്‍ സിംഗ് പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവര്‍ പോരിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. കോണ്‍ഗ്രസിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടി തീരുമാനിക്കുന്ന കാര്യങ്ങള്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട്.

amarindersingh-

കഴിഞ്ഞ് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് മൊഹീന്ദര്‍ സിംഗ് കൈപ്പേയ്ക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നത്. മൂന്ന് തവണ അടുപ്പിച്ച് പരാജയപ്പെട്ടതോടെയാണിത്. സിംഗിന്റെ ഭാര്യയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. സിംഗാണ് സീറ്റ് വിഭജനത്തില്‍ പരിഗണിക്കപ്പെടാതിരുന്നതില്‍ ലഹള നടത്താന്‍ കോപ്പുകൂട്ടുന്നത്. ഞായറാഴ്ച ചണ്ഡിഗഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഷംഷേര്‍ സിംഗ് ദുല്ലോ, സന്തോഷ് ചൗധരി എന്നിവര്‍ക്കും ടിക്കറ്റ് നിരസിച്ചതില്‍ പ്രതിഷേധമുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് ചന്ദന്‍ ഗരേവാലിനെയും അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏഴാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ മെയ് 19നാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 29നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+