ക്രൂരം..പൈശാചികം..!! നിർഭയ കേസിലെ കുറ്റവാളികൾക്ക് തൂക്കുകയർ തന്നെ...!! ചരിത്രപരമായ വിധി..!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ നാലു പ്രതികൾക്കും വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി ഉത്തരവ്.സമാനതകളില്ലാത്ത ക്രൂരതയെന്നാണ് സുപ്രീം കോടതി നിര്‍ഭയ സംഭവത്തെ വിശേഷിപ്പിച്ചത്. നിര്‍ഭയയുടേത് പൈശാചികവും നി്ഷ്ഠൂരവും ആയ കൊലപാതകമെന്നും കോടതി വിലയിരുത്തി.

Read Also: പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!

Read Also: മമ്മൂട്ടിയുടെ നായികയ്ക്ക് നേരെ നൈറ്റ് ക്ലബ്ബിലെ ശുചിമുറിയില്‍ നടന്നത്..!! നടുക്കുന്ന അനുഭവം..!!

നിര്‍ഭയ കേസിലെ വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളായ അക്ഷയ് കുമാര്‍ സിംഗ്, വിനയ് ശര്‍മ്മ, പവന്‍കുമാര്‍, മുകേഷ് എന്നിവരാണ് വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്തത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. നിര്‍ഭയ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതികള്‍ മുന്നോട്ട് വെച്ച വാദം

നീണ്ട വാദത്തിനൊടുവിൽ

നീണ്ട ഒന്നരവര്‍ഷത്തെ വാദത്തിനൊടുവിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 2013 സെപ്റ്റംബര്‍ പതിനൊന്നിനാണ് കേസിലെ ആറു പ്രതികളില്‍ നാലുപേര്‍ക്ക് സാകേതിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കേസിന്റെ വിചാരണയ്ക്കിടെ മുഖ്യപ്രതി രാംസിംഗ് തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങുകയും ചെയ്തിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വധശിക്ഷ കോടതി ശരിവെയ്ക്കുകയായിരുന്നു.

രാജ്യത്തെ ഞെട്ടിച്ച പീഡനം

2012 ഡിസംബര്‍ പതിനാറിനാണ് ദില്ലിയിലെ ബസ്സിനുളളില്‍ പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. ദൈനംദിനം ബലാത്സംഗ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും രാജ്യമനസാക്ഷിയെ ഇത്രയും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. സുഹൃത്തിനൊപ്പം സിനിമ കണ്ട് രാത്രി ബസ്സില്‍ മടങ്ങിവരവേ ആണ് അതിമൃഗീയമായി നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഒപ്പമുള്ള സുഹൃത്തിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച മര്‍ദ്ദിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

റോഡിൽ ഉപേക്ഷിച്ചു

നിര്‍ഭയ പീഡിപ്പിക്കപ്പെട്ട രീതിയെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ളതാണ്. നാല്‍പ്പത് മിനുറ്റോളം ഓടുന്ന ബസ്സില്‍ 6 പേരാല്‍ ആ പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. തുടര്‍ന്ന് അവളെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

ജീവന് വേണ്ടിയുള്ള പോരാട്ടം

നീണ്ട പതിമൂന്ന് ദിവസങ്ങള്‍ ജീവന് വേണ്ടി അവള്‍ പോരാടി. ക്രൂരപീഡനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ മുഴുവന്‍ തകര്‍ന്ന നിലയിലായിരുന്നു നിര്‍ഭയ. ബലാത്സംഗത്തിനിടെ അവളുടെ വയറ്റിനകത്തേക്ക് പ്രതികള്‍ ഇരുമ്പുദണ്ഡ് കയറ്റിയതാണ് ജീവന് അപകടമായത്.

ഒടുവിൽ മരണത്തിന് കീഴടങ്ങി

പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് അവളെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെ രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ മുങ്ങി. തലസ്ഥാനം നിന്ന് കത്തി. ഡിസംബര്‍ 18 ന് ആറ് പ്രതികളേയും പിടികൂടി.
അതിനിടെ ആന്തരികാവയവങ്ങള്ില്‍ ഗുരുതര അണുബാധയോടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ നിര്‍ഭയ മരണത്തിന് കീഴടങ്ങി.

വിചാരണക്കോടതിയുടെ വധശിക്ഷ

പ്രതികളുടെ വിചാരണ അതിവേഗ കോടതി വിചാരണ തുടങ്ങി. മുഖ്യപ്രതി അതിനിടെ ജയിലില്‍ തൂങ്ങി മരിച്ചു. കുട്ടിക്കുറ്റവാളിക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും മറ്റു പ്രതികള്‍ക്ക് വധശിക്ഷയും വിധിക്കപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളി. തുടര്‍ന്നാണ് പ്രതികള്‍ സുപ്രീം കോടതിയിലെത്തിയത്.

English summary
Capital Punishment for all convicts in Nirbhaya case. SC observed the case as rarest of rare case.
Please Wait while comments are loading...