കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെ ആക്രമിക്കാന്‍ ലക്ഷ്‌ക്കറെ ത്വയ്ബ പരിശീലനം ലഭിച്ചിരുന്നതായി പിടിയിലായ തീവ്രവാദി !

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: കശ്മീര്‍ ആക്രമണത്തിന് തനിക്ക് ലക്ഷ്‌ക്കറെ ത്വയ്ബ പരിശീലനം ലഭിച്ചതായി പിടിയിലായ തീവ്രവാദി ബഹാദുര്‍ അലി. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ കോടതിയുടെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുളള സാഹചര്യം മുതലാക്കി ഇന്ത്യയിലേക്കു നുഴഞ്ഞു കയറുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്‌.

ക്ഷേത്ര പൈപ്പില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് പെണ്‍കുട്ടിയെയും പിതാവിനെയും പൂജാരി മര്‍ദ്ദിച്ചുക്ഷേത്ര പൈപ്പില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് പെണ്‍കുട്ടിയെയും പിതാവിനെയും പൂജാരി മര്‍ദ്ദിച്ചു

പാക് നിരോധിത സംഘടന

പാക് നിരോധിത സംഘടന

പാക്കിസ്ഥാനിലെ നിരോധിത സംഘടനയായ ലക്ഷ്‌ക്കറെ ത്വയ്ബ
യാണ് തനിക്ക് പരിശീലനം നല്‍കിയതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആക്രമണം നടത്താനായിരുന്നു പദ്ധതി

ആക്രമണം നടത്താനായിരുന്നു പദ്ധതി

ഇന്ത്യയിലേക്കു നുഴഞ്ഞു കയറി ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് ബഹദൂര്‍ അലി പറയുന്നത്. പാക് അധീന കശ്മീരിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ലക്ഷ്‌ക്കര്‍ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു

ജൂലൈ 25

ജൂലൈ 25

ജൂലൈ 25 നാണ് ബഹദൂര്‍ അലി അറസ്റ്റിലാവുന്നത്. ഇയാളുടെ പക്കല്‍ നിന്ന് ഗ്രനേഡുകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. അലിക്കൊപ്പമുണ്ടായിരുന്ന രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു

ബുര്‍ഹാന്‍ വാനി

ബുര്‍ഹാന്‍ വാനി

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഈ സാഹചര്യം മുതലാക്കാനാണ് ലക്ഷ്‌ക്കര്‍ നിര്‍ദ്ദേശിച്ചിരുന്നതെന്നു ബഹദൂര്‍ അലിയെ ചോദ്യം ചെയ്യലില്‍ നിന്നു വ്യക്തമാക്കിയതായി എന്‍ ഐ എ ഐജി സഞ്ജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

English summary
Bahadur Ali, a terrorist who was caught in Jammu and Kashmir last month, has revealed that he was trained by the Lashkar-e-Taiba to infiltrate into Jammu and Kashmir, "mix with locals and create trouble", Indian investigators said today, showing a video of his confession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X