കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഗ് വിജയ് സിംഗിനെതിരെ കേസെടുത്തു;ശിവരാജ് സിംഗ് ചൗഹാനെതിരെ വീഡിയോ പ്രചരിപ്പിച്ചെന്ന്

Google Oneindia Malayalam News

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേസെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസ്. ഭോപ്പാല്‍ പൊലീസ് ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്.

ചില ബിജെപി നേതാക്കളാണ് ദിഗ് വിജയ് സിംഗിനെതിരെ പരാതി നല്‍കിയത്. ദിഗ് വിജയ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടൊയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെഷന്‍ 465, 501, 500 പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.

digvijay sing

ശിവരാജ് സിംഗ് ചൗഹാനെതിരെയുള്ള വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ചൗഹാന്‍ തന്നെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദിഗ് വിജയ് സിംഗ് ട്വീറ്ററില്‍ വിഡിയോ പങ്കുവെച്ചെങ്കിലും വിവാദമായതോടെ അത് നീക്കം ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. വീഡിയോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ദിഗ്വിജയ് സിംഗ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നേരത്തെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മധ്യപ്രദേശില്‍ മറ്റൊരു വീഡിയോ വൈറലായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മുന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈകൂപ്പുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം വലിയ വവാദമായിരുന്നു. പിന്നാലെ ഇയാള്‍ ജില്ലാ കളക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എംമാരോട് ഇയാള്‍ പിന്‍മാറാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് ദേശീയ തലത്തില്‍ തന്നെ വൈറലായത്. ഇത് നാണക്കേട് ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സബ് ഡിവിഷണല്‍ മജിസ്ട്രേററ്റ് രാകേഷ് ശര്‍മയുടെ വീഡിയോയായിരുന്നു പുറത്തുവന്നത്. മുന്‍ മന്ത്രി ജിതു പട്വാരിയും എംഎല്‍എമാരായ വിശാല്‍ പട്ടേല്‍, സഞ്ജയ് ശുക്ല എന്നിവരും മുന്‍നിരയിലുണ്ടായിരുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കൊറോണവൈറസിനെ തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് ഇവര്‍ ആരോപിച്ചിരുന്നത്. ഇതിനിടയിലാണ് രാകേഷ് ശര്‍മ ഇവരോട് കൈകൂപ്പി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഒരിക്കലുമൊരു എസ്ഡിഎം ഇക്കാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ഭരണകൂടത്തിന്റെ ഇമേജ് ഇടിച്ച് താഴ്ത്തിയെന്ന് കളക്ടര്‍ പറഞ്ഞു. നടപടി എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ 3.32 ലക്ഷം കൊറോണ വൈറസ് രോഗികള്‍; 24 മണിക്കൂറില്‍ 11502 കേസുകള്‍; നവംബറില്‍?ഇന്ത്യയില്‍ 3.32 ലക്ഷം കൊറോണ വൈറസ് രോഗികള്‍; 24 മണിക്കൂറില്‍ 11502 കേസുകള്‍; നവംബറില്‍?

ജീവിതസഖിക്കായി സുശാന്ത് കാത്തിരുന്നു... 5 മാസത്തിനുള്ളില്‍ വിവാഹം, കുടുംബം പറയുന്നു, കാമുകി ആരാണ്!!ജീവിതസഖിക്കായി സുശാന്ത് കാത്തിരുന്നു... 5 മാസത്തിനുള്ളില്‍ വിവാഹം, കുടുംബം പറയുന്നു, കാമുകി ആരാണ്!!

 ഒമ്പതാം ദിനവും കുതിച്ച് ഉയർന്ന് പെട്രോൾ,ഡീസൽ വില!! ഇതുവരെ കൂടിയത് 5 രൂപയോളം ഒമ്പതാം ദിനവും കുതിച്ച് ഉയർന്ന് പെട്രോൾ,ഡീസൽ വില!! ഇതുവരെ കൂടിയത് 5 രൂപയോളം

English summary
Case Registered Against Digvijaya singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X