കള്ളപ്പണം വെളുപ്പിക്കാനാവില്ല, ജന്‍ധന്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം

  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി പ്രകാരം ആരംഭിച്ച ജന്‍ധന്‍ യോജന ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം നിലവില്‍ വരുന്നതോടെ മാസം 10,000 രൂപ മാത്രമേ ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. താല്‍ക്കാലികമായാണ് ഈ നീക്കമെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു.


കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 രൂപയും അല്ലാത്ത അക്കൗണ്ടുകളില്‍ 5000 രൂപയുമാണ്. ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാമെന്ന ഇളവിന് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

നിയമ വിധേയമെങ്കില്‍

നിയമ വിധേയമെങ്കില്‍

ഒരു മാസത്തില്‍ 10,000നു മുകളിലുള്ള തുക പിന്‍വലിക്കണമെങ്കില്‍ ബാങ്ക് മാനേജര്‍ പരിശോധന നടത്തി നിയമവിധേയമെന്ന് തെളിഞ്ഞെങ്കില്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. കര്‍ഷകരെയും ഗ്രാമീണരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്.

കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ യോജന

കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ യോജന

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെ ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഈ നീക്കം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു.

നിക്ഷേപത്തില്‍ വര്‍ധനവ്

നിക്ഷേപത്തില്‍ വര്‍ധനവ്

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ 27,200 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. 72,834 കോടി രൂപ ഇപ്പോള്‍ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലുണ്ട്.

 ജന്‍ധന്‍ അക്കൗണ്ടുകളും പരിശോധിക്കും

ജന്‍ധന്‍ അക്കൗണ്ടുകളും പരിശോധിക്കും

നോട്ട് നിരോധനത്തിന് ശേഷം ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ജന്‍ധന്‍ യോജന പദ്ധതിയ്ക്ക് കീഴിലുള്ള അക്കൗണ്ടുകളും പരിശോധിക്കുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

English summary
Cash withdrawal from Jan Dhan Yojana accounts limited to rs 10,000 per month.
Please Wait while comments are loading...