'ജാതി സെൻസസ് നടത്താതെ സംവരണം എങ്ങനെ നിർണയിക്കും'; സുപ്രീംകോടതി
ഡൽഹി: ജാതി സെൻസസ് നടത്താതെ സംവരണം എങ്ങനെ നിർണയിക്കും എന്ന് സുപ്രീംകോടതി. ഇക്കാര്യം ചോദിച്ച് കോടതി ബീഹാറിലെ ജാതി സെൻസസ് തടയണമെന്ന ആവശ്യം തള്ളി. ബീഹാർ സർക്കാർ ജനുവരി ഏഴിന് ജാതി സെൻസസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷമാണ് വിജ്ഞാപനം റദ്ദാക്കണമെന്ന ഹരജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് പിൻവലിക്കാൻ അനുവദിച്ചത്.
വേണമെങ്കിൽ ഹൈകോടതിയിൽ പോയി ഹരജി നൽകാനും ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. സെൻസസ് ഭരണഘടനയുടെ കേന്ദ്ര വിഷയങ്ങളുടെ പട്ടികയിൽ വരുന്നതാണെന്നും സംസ്ഥാന സർക്കാർ അതിനിറക്കുന്ന വിജഞാപനം തെറ്റാണെന്നുമായിരുന്നു 'ഏക് സോച് ഏക് പ്രയാസ്' എന്ന പേരിൽ ഒരു സംഘം സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചിരുന്നത്.

രാജ്യത്ത് ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നേരത്തെ പറഞ്ഞിരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ പകുതിയിലധികമാണെങ്കിൽ 50 ശതമാനം സംവരണപരിധി എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആദ്യമായി ജാതി സെൻസസ് എന്ന ആവശ്യമുന്നയിച്ചത് താനാണെന്നും ജാതി സെൻസസ് എന്ന ആവശ്യം ആദ്യമായി പാർലിമെന്റിൽ ഉന്നയിച്ചതും താനാണെന്നും ലാലു പറഞ്ഞിരുന്നു.
എസ്.സി, എസ്.ടി ഉൾപ്പെടെ മുഴുവൻ ജനവിഭാഗങ്ങളുടെയും വികസനമാണ് താൻ ആവശ്യപ്പെടുന്നതെന്നും സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഒരു സെൻസസിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജനവിഭാഗങ്ങൾക്കുള്ള ക്വാട്ട ഇപ്പോഴും തീരുമാനിക്കുന്നത്. ജാതി തിരിച്ചുള്ള ഒരു പുതിയ ജനസംഖ്യാ കണക്കെടുപ്പ് നിലവിൽ അനിവാര്യമാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
നിലവിലുള്ള സംവരണ ക്വാട്ട അപര്യാപ്തമാണ്. ഇതുപോലും അപൂർവ്വമായാണ് നികത്തപ്പെടുന്നത്. ഇതിന്റെ ഫലമായി വലിയ തോതിൽ ബാക്ക്‌ലോഗ് രൂപപ്പെട്ടിട്ടുണ്ട്. ഇത് നികത്താൻ ഒരു പുതിയ ജാതി സെൻസസ് നടത്തി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണം. അത് 50 ശതമാനം സംവരണപരിധി മറികടക്കുകയാണ് എങ്കില് ആ നിയന്ത്രണം എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications