തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജാതി വേര്‍തിരിവും തൊട്ടു കൂടായ്മയും ഇന്നും നിലനില്‍ക്കുന്നു: മന്ത്രി കെ രാധാകൃഷ്ണണന്‍

Google Oneindia Malayalam News

ശിവഗിരി: ജനങ്ങളെ ചൂഷണം ചെയ്യാന്‍ ദൈവത്തെ ഉപയോഗിച്ചിരുന്ന കാലത്ത് ദൈവത്തെ സ്വന്തമാക്കി കൊണ്ട് സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ പോരാടിയ പരിഷ്‌കര്‍ത്താവായിരുന്നു ശ്രീ നാരായണ ഗുരുവെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. തൊണ്ണൂറാമത് ശിവഗിരി തീര്‍ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചത് കൊണ്ട് മാത്രം ആരും രക്ഷപ്പെടില്ല. പ്രവൃത്തിയും നന്നായിരിക്കണം. മനുഷ്യ വികാസത്തിന് എന്തെല്ലാം തടസങ്ങളാണോ ഉള്ളത്, അതെല്ലാം തട്ടി നീക്കാനാണ് ഗുരു പഠിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതി വേര്‍തിരിവും തൊട്ടു കൂടായ്മയും ഇന്നും നിലനില്‍ക്കുന്നു.

kerala

ഉയര്‍ന്ന ജാതിക്കാര്‍ക്കായി വെള്ളം വച്ചിരുന്ന പാത്രത്തില്‍ അറിയാതെ തൊട്ടതിന് അധ്യാപകന്റെ മര്‍ദ്ദനമേറ്റ് എട്ട് വയസുള്ള കുട്ടി മരിച്ചത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഗുരുവിന്റെ പോരാട്ടം വീണ്ടും ഏറ്റെടുക്കേണ്ട സമയമായെന്ന് ഇത്തരം സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഗുരുദര്‍ശനം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കൂടി സ്വീകരിച്ചാലേ ശിവഗിരി തീര്‍ഥാടനം ഉദ്ദേശിച്ച ഫലം കൈവരിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

'ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല'; വൈറല്‍ കുറിപ്പുമായി ഡെയ്‌സി'ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല'; വൈറല്‍ കുറിപ്പുമായി ഡെയ്‌സി

നാരായണ ഗുരു കേരളത്തിന്റെ മാത്രം സ്വത്തല്ലെന്ന് സി പി ഐ (എം ) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഊര്‍ജ സ്രോതസാണ് ഗുരു. പാപമോചനവും പുണ്യം നേടലുമാണ് മിക്ക തീര്‍ഥാടനങ്ങളുടെയും ലക്ഷ്യം. മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയിലൂന്നിയതാണ് ഗുരുവിന്റെ ആശയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സച്ചിതാനന്ദ സ്വാമികള്‍, ശാരദാനന്ദ സ്വാമികള്‍, ഡോ.പി മുഹമ്മദ് അലി, എം.പിമാരായ എം.കെ രാഘവന്‍, എ.എ റഹിം, എം എല്‍ എ മാരായ വി. ജോയി, യു.പ്രതിഭ, പ്രമോദ് നാരായണന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം ലാജി, ശോഭ സുരേന്ദ്രന്‍, എസ് ആര്‍ എം അജി, കൗണ്‍സിലര്‍ രാജി, കെ ജി ബാബുരാജന്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനാണ് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഗുരുദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കി വൈജ്ഞാനിക നൂതന സമൂഹത്തിന് ഊര്‍ജ്ജം പകരുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആ നിലയില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ആവശ്യമായ പരിഗണനയും മുന്‍ഗണനയും സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കുന്നുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും തുല്യതയോടെ പരിഗണിക്കുക എന്ന ഗുരു ചിന്ത സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1924-ല്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

Thiruvananthapuram
English summary
Minister K Radhakrishnan Says Caste segregation and untouchability still exist today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X