കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശാപ്പ്‌നിരോധനം:അടിച്ചേല്‍പ്പിക്കില്ല,സംസ്ഥാനങ്ങള്‍ക്ക് അവരുടെ നയമാകാമെന്ന് ജയ്റ്റ്‌ലി

വിവാദങ്ങള്‍ അനാവശ്യം

Google Oneindia Malayalam News

ദില്ലി: കശാപ്പുനിരോധനം സംബന്ധിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ നയം സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കശാപ്പു നിരോധനം സംബന്ധിച്ച് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം,തമിഴ്‌നാട്,കര്‍ണ്ണാടക, എന്നിവിടങ്ങളിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശാപ്പുനിരോധനനിയമം സംബന്ധിച്ചുള്ള എതിരഭിപ്രായങ്ങളും പ്രക്ഷോഭങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പരാമര്‍ശം.

കാലിച്ചന്തകള്‍ കര്‍ഷകര്‍ക്കു വേണ്ടയാണ്, വില്‍പ്പനക്കാര്‍ക്കുള്ളതല്ല. കശാപ്പുനിരോധനം സംബന്ധിച്ച് പുതിയതായി നിര്‍മ്മിച്ച നിയമം കേന്ദ്രം പിന്‍വലിക്കില്ല. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ നിയമങ്ങള്‍ ആകാം. എന്നാല്‍ ചില വിഭാഗത്തില്‍ പെടുന്ന മൃഗങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഭരണഘടനയുടെ 48-ാം സെക്ഷനില്‍ പറയുന്നുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.കന്നുകാലി അറവ് സംബന്ധിച്ച് ഭരണഘടനിയില്‍ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതല്ല. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ നിയമം നിര്‍മ്മിക്കാമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 arun-jaitley

കശാപ്പ് നിരോധന നിയമം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നസ്വരങ്ങളുണ്ടായ സാഹചര്യത്തിലാണ് ജയ്റ്റ്‌ലിയുടെ പരാമര്‍ശം. ബീഫ് പാര്‍ട്ടി നടത്താന്‍ വിസമ്മതിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മേഘാലയിലെ ഒരു ബിജെപി നേതാവ് ഇന്നലെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിരുന്നു.

English summary
Union Finance Minister Arun Jaitley said attle Trade Rule Had Nothing To Do With State Laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X